കണ്ടനാട് ● പരിശുദ്ധ ശക്രള്ളാ മോർ ബസ്സേലിയോസ് ബാവയുടെ 260-ാമത് ഓർമ്മപ്പെരുന്നാളിന്റെ ഭാഗമായി കണ്ടനാട് കാൽനട തീർത്ഥയാത്ര നടത്തപ്പെട്ടു. മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രലിൽ നിന്നും ആരംഭിച്ച തീർത്ഥയാത്ര ഇഞ്ചിമല, പാലസ്ക്വയർ, എരുവേലി സെന്റ് തോമസ് പള്ളി, ഗാന്ധിനഗർ സെന്റ് മേരീസ് കുരിശും തൊട്ടി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കും പ്രാർത്ഥനകൾക്കും ശേഷം വൈകിട്ട് 5 മണിക്ക് കുരീക്കാട് എത്തിച്ചേർന്നു.
കുരീക്കാട് പൗരാവലിയുടെയും സ്ലീബാഘോഷ കമ്മറ്റിയുടേയും സ്വീകരണത്തിനു ശേഷം 5.30 ന് കണ്ടനാട് കവലയിലുള്ള കുരിശിൽതൊട്ടിയിൽ തീർത്ഥാടന സംഘത്തിനു ഭക്തിനിർഭരമായ സ്വീകരണം നൽകി. തുടർന്ന് പരിശുദ്ധന്റെ സന്നിധിയിൽ തീർത്ഥയാത്ര എത്തിച്ചേരുന്നു.
സന്ധ്യാപ്രാർത്ഥനയ്ക്ക് കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത, തൃശ്ശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്ത എന്നിവർ നേതൃത്വം നൽകി.