സ്വർഗ്ഗീയ മഹത്വത്തിൽ 19-ാം നാൾ; ഹൃദയങ്ങളിൽ ശ്രേഷ്ഠ ബാവ

പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 19-ാം ഓര്‍മ്മദിനമായ ഇന്ന് നവംബർ 18 തിങ്കളാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ തൃശ്ശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോര്‍ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും സഭാ ഭാരവാഹികളും അനേകം വൈദികരും നിരവധി വിശ്വാസികളും പങ്കെടുത്തു. മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത സംബന്ധിച്ചു.

ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും. ഇന്ന് ദിവസം മുഴുവൻ തൃശ്ശൂർ ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ ദൈവാലയത്തിൽ ധ്യാനവും, ശ്രേഷ്ഠ ബാവ അനുസ്മരണവും, പ്രാർത്ഥനകളും നടത്തപ്പെടും.

എല്ലാ ദിവസങ്ങളും നടക്കുന്ന വി. കുർബ്ബാനയിലും കബറിങ്കലെ പ്രാർത്ഥനകളിലും വിവിധയിടങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് സംബന്ധിച്ച് അനുഗ്രഹീതരാകുന്നത്. ഓരോ വിശ്വാസിയുടേയും ഹൃദയത്തിൽ ശ്രേഷ്ഠ ബാവാ തിരുമേനിയുടെ സ്ഥാനം എത്ര വലുതാണെന്ന് ദിനംപ്രതി വർദ്ധിച്ചു വരുന്ന വിശ്വാസികളുടെ എണ്ണം തെളിയിക്കുന്നു. ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥിക്കുന്നതിന് എല്ലാ സമയങ്ങളിലും ദൈവാലയത്തിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.

  • Related Posts

    ഏഷ്യയിലെ ഏറ്റവും ദൈർഘ്യമേറിയ കാൽനട തീർത്ഥയാത്രയ്ക്ക് കേളകത്തിൽ നിന്നും തുടക്കമായി

    കേളകം ● ഏഷ്യയിലെ ഏറ്റവും ദൈർഘ്യമേറിയ കാൽനട തീർത്ഥയാത്രയായ മഞ്ഞിനിക്കര പദയാത്രയ്ക്ക് കണ്ണൂർ ജില്ലയിലെ കേളകം സെന്റ് മേരീസ് സൂനോറോ യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും തുടക്കമായി. ജനുവരി 27 ന് രാവിലെ 5 മണിക്ക് പ്രാർത്ഥനയോടെ ആരംഭിച്ച തീർത്ഥയാത്ര 12…

    ജനുവരി 29 ബുധൻ : പരിശുദ്ധ സഭയ്ക്ക് പ്രാർത്ഥനാ ദിനം; പരിശുദ്ധ സഭയിൽ ശാശ്വത സമാധാനവും അനുഗ്രഹവും ഉണ്ടാകുവാൻ മുട്ടിപ്പായി പ്രാർത്ഥിക്കാം

    മലങ്കര മെത്രാപ്പോലീത്തായും നിയുക്ത കാതോലിക്കയുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ സർക്കുലർ : കർത്താവിൽ പ്രിയരെ, ബഹു. സുപ്രീം കോടതിയില്‍ നടക്കുന്ന കേസിന്റെ തുടര്‍ വാദങ്ങള്‍ ജനുവരി 29, 30 തീയതികളില്‍ നടക്കുന്നു എന്ന വിവരം അറിവുള്ളതാണല്ലോ. മുന്‍പ് വാദം…

    Leave a Reply

    Your email address will not be published. Required fields are marked *