പുത്തൻകുരിശ് ● മുൻ കേന്ദ്രമന്ത്രിയും ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയുമായ കെ.വി തോമസ് പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ കബറിടത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.
വൈദിക സെമിനാരി പ്രസിഡന്റ് മെത്രാപ്പോലീത്തായും യൂറോപ്പ് ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത, സഭാ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, അൽമായ സെക്രട്ടറി ജേക്കബ് സി. മാത്യു, കത്തീഡ്രൽ വികാരി ഫാ. അജീഷ്, അനേകം വൈദീകരും സന്നിഹിതരായിരുന്നു.