ശ്രേഷ്ഠ ബാവ കബറടങ്ങിയിരിക്കുന്ന സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ ഇന്ന് നടന്ന വി. കുർബ്ബാനയിൽ അനേകം വിശ്വാസികൾ പങ്കെടുത്തു

പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ ഏഴാം ഓര്‍മ്മദിനമായ ഇന്ന് ബുധനാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ ഡൽഹി ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും വൈദികരും അനേകം വിശ്വാസികളും പങ്കെടുത്തു. മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത സംബന്ധിച്ചു.

ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഉച്ച നമസ്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും. തിങ്കൾ മുതൽ ശനി വരെ ദിവസങ്ങളിൽ രാവിലെ 6 മണിക്ക് പ്രഭാത നമസ്കാരവും 6.30 ന് വിശുദ്ധ കുർബ്ബാനയും നടക്കും. ഞായറാഴ്ച ദിവസങ്ങളിൽ 6 മണിക്ക് പ്രഭാത നമസ്കാരവും 7 മണിക്ക് വിശുദ്ധ കുർബ്ബാനയും ഉണ്ടാകും. എല്ലാ ദിവസങ്ങളിലും 12 മണിക്ക് ഉച്ച നമസ്കാരവും വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്കാരവും രാവിലെ 5.30 ന് പാതിരാത്രി നമസ്കാരവും നടത്തപ്പെടും. വിശ്വാസികൾക്ക് ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥിക്കുന്നതിന് എല്ലാ സമയത്തും ദൈവാലയത്തിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.