സ്വർഗ്ഗീയ മഹത്വത്തിൽ 32-ാം നാൾ; വിശുദ്ധ കുർബ്ബാനയിൽ പങ്കു ചേർന്ന് ആയിരങ്ങൾ

പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 32-ാം ഓര്‍മ്മ ദിനമായ ഇന്ന് ഡിസംബർ 1 ഞായറാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയിൽ അനേകായിരം വിശ്വാസികൾ കൊണ്ട് ദൈവാലയവും പരിസരവും നിറഞ്ഞു. കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോര്‍ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വവും
വന്ദ്യ ബർശീമോൻ റമ്പാൻ, വന്ദ്യ ഏലിയാ റമ്പാൻ എന്നിവർ സഹ കാർമികത്വവും വഹിച്ചു. വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും സഭാ ഭാരവാഹികളും അനേകം വൈദികരും സംബന്ധിച്ചു.

ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും. ഇന്ന് ദൈവാലയത്തിൽ പകൽ ധ്യാനവും, ശ്രേഷ്ഠ ബാവ അനുസ്മരണവും, കബറിങ്കൽ പ്രാർത്ഥനകളും നടത്തപ്പെടും.

എല്ലാ ദിവസങ്ങളും നടക്കുന്ന വി. കുർബ്ബാനയിലും കബറിങ്കലെ പ്രാർത്ഥനകളിലും വിവിധയിടങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് സംബന്ധിച്ച് അനുഗ്രഹീതരാകുന്നത്. ഓരോ വിശ്വാസിയുടേയും ഹൃദയത്തിൽ ശ്രേഷ്ഠ ബാവാ തിരുമേനിയുടെ സ്ഥാനം എത്ര വലുതാണെന്ന് ദിനംപ്രതി വർദ്ധിച്ചു വരുന്ന വിശ്വാസികളുടെ എണ്ണം തെളിയിക്കുന്നു. ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥിക്കുന്നതിന് എല്ലാ സമയങ്ങളിലും ദൈവാലയത്തിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.

  • Related Posts

    സ്വർഗ്ഗീയ മഹത്വത്തിൽ 35-ാം നാൾ; ഇടയ ശ്രേഷ്ഠന് ആദരമർപ്പിച്ച് അങ്കമാലി ഭദ്രാസനം

    പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 35-ാം ഓര്‍മ്മദിനമായ ഇന്ന് ഡിസംബർ 4 ബുധനാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തമാരുടെ കാർമികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും…

    പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 35-ാം ഓർമ്മ ദിനം നാളെ (ഡിസംബർ 4 ബുധൻ); അങ്കമാലി ഭദ്രാസനം നേതൃത്വം നൽകും

    പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 35-ാം ഓർമ്മ ദിനമായ ഡിസംബർ 4 ബുധനാഴ്ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന, 6.30 ന്‌ വി. മൂന്നിന്മേൽ കുർബ്ബാന,…