പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 34-ാം ഓർമ്മ ദിനമായ ഡിസംബർ 3 ചൊവ്വാഴ്ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന, 6.30 ന് വി. മൂന്നിന്മേൽ കുർബ്ബാന, തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന എന്നിവ നടക്കും.
വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് മൈലാപ്പൂർ-ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത പ്രധാന കാർമികത്വവും ഭദ്രാസനത്തിലെ വൈദീകർ സഹകാർമികത്വവും വഹിക്കും. കബറിങ്കൽ ധൂപ പ്രാർത്ഥനയ്ക്കു ശേഷം ബാംഗ്ലൂർ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ പകൽ ധ്യാനവും ശ്രേഷ്‌ഠ ബാവാ അനുസ്‌മരണവും പ്രാർത്ഥനയും ഉണ്ടാകും. ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്ക്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും.