കിഴക്കമ്പലം ● പള്ളിക്കര സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ സെന്റ് മേരീസ് യൂത്ത് അസ്സോസിയേഷൻ സംഘടിപ്പിക്കുന്ന 33-ാമത് പള്ളിക്കര കൺവെൻഷന്റെ ഉദ്‌ഘാടനം കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത നിർവഹിച്ചു. ക്രിസ്തുവിനോട് കൂടെയുള്ള ജീവിതമാണ് സന്തോഷത്തിന് നിധാനമെന്ന് ഉദ്‌ഘാടന സന്ദേശത്തിൽ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത പറഞ്ഞു. തുടർന്ന് ഫാ. സോബിൻ എലിയാസ് കോട്ടയം വചന സന്ദേശം നൽകി. ഡിസംബർ 5 വരെ മോറക്കാല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് വൈകീട്ട് 6 മുതൽ 9.30 വരെയാണ് കൺവെൻഷൻ.
കത്തീഡ്രൽ വികാരി ഫാ. ഡോ. സി.പി വർഗീസ് അധ്യക്ഷത വഹിച്ചു. സഹവികാരിമാരായ ഫാ. ഫിലിപ്പോസ് കുര്യൻ, ഫാ. ഹെനു തമ്പി, ഫാ.ബേസിൽ ഏലിയാസ്, വന്ദ്യ ഇ.സി വർഗീസ് കോർ എപ്പിസ്‌കോപ്പ, വന്ദ്യ പീറ്റർ ഇല്ലിമൂട്ടിൽ കോർ എപ്പിസ്‌കോപ്പ, ഫാ. ബാബു വർഗീസ്, ഫാ. സി.കെ എബ്രഹാം, ഫാ. ഗ്രിഗർ കുര്യാക്കോസ്, ട്രസ്റ്റിമാരായ എ.പി വർഗീസ്, കെ.പി ജോയ്, കൺവെൻഷൻ ജനറൽ കൺവീനർ ജോർജ് വർഗീസ്, കൺവീനർ ഷിജി വർഗീസ്, അബു എബ്രഹാം, യൂത്ത് അസ്സോസിയേഷൻ ജനറൽ സെക്രട്ടറി ബേസിൽ എലിയാസ്, ഭാരവാഹികളായ
ജോർഡിൻ കെ ജോയ്, എലിയാസ് ജോസഫ്, ആൽബിൻ കെ.പി, അജിത് കെ ബേബി എന്നിവർ പങ്കെടുത്തു.
ഡിസംബർ 2 തിങ്കളാഴ്ച ഫാ.സജോ മാത്യു കട്ടപ്പന, നാളെ ഡിസംബർ 3 ചൊവാഴ്ച ഫാ. ഷാജി തോമസ് ചാത്തന്നൂർ, ഡിസംബർ 4 ന് ഫാ. ജിൻസ് ചീങ്കല്ലേൽ എന്നിവർ സുവിശേഷ പ്രസംഗം നടത്തും. സമാപന ദിവസമായ ഡിസംബർ 5 ന് യാക്കോബായ സഭയുടെ സെമിനാരി റസിഡന്റ് മെത്രാപ്പോലിത്ത ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലിത്ത അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്ന് പൗലോസ് പാറെക്കര കോർ എപ്പിസ്കോപ്പ വചന സന്ദേശം നൽകും. സമാപന ദിവസത്തെ കാണിക്കയും, പിടി ചലഞ്ചിലൂടെ ലഭിക്കുന്ന തുകയും ചേർത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുമെന്ന് യൂത്ത് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.