ശ്രേഷ്ഠ ബാവായുടെ 35-ാം ഓർമ്മ ദിനം ആചരിച്ചു; അങ്കമാലി ഭദ്രാസനം നേതൃത്വം നൽകി

പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 35-ാം ഓര്‍മ്മ ദിനമായ ഇന്ന് ഡിസംബർ 4 ബുധനാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 6.30 ന് ആരംഭിച്ച വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയ്ക്ക് അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തമാർ കാര്‍മികത്വം വഹിച്ച് ഭദ്രാസനാധിപനായിരുന്ന ശ്രേഷ്ഠ ബാവായ്ക്ക് ആദരം അർപ്പിച്ചു.

വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് അങ്കമാലി ഭദ്രാസനത്തിലെ അഭിവന്ദ്യ മോർ സേവേറിയോസ് എബ്രാഹാം മെത്രാപ്പോലീത്ത പ്രധാന കാർമികത്വവും അഭിവന്ദ്യരായ മോർ അത്താനാസിയോസ് ഏലിയാസ്, മോർ യൂലിയോസ് ഏലിയാസ്, ഡോ. മോർ അന്തിമോസ് മാത്യൂസ് എന്നീ മെത്രാപ്പോലീത്തമാർ സഹ കാർമികത്വവും വഹിച്ചു. ഭദ്രാസനത്തിലെ വൈദീകർ സന്നിഹിതരായിരുന്നു. സഭാ ഭാരവാഹികളും, ബഹു. വൈദീകരും, അനേകം വിശ്വാസികളും വി. കുര്‍ബ്ബാനയിലും കബറിങ്കല്‍ നടത്തപ്പെട്ട ധൂപ പ്രാര്‍ത്ഥനയിലും പങ്കെടുത്തു.

തുടര്‍ന്ന് 9.30 മണി മുതൽ അങ്കമാലി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ദൈവാലയത്തിൽ പകൽ ധ്യാനവും ശ്രേഷ്ഠ ബാവ അനുസ്മരണവും പ്രാര്‍ത്ഥനയും നടത്തപ്പെട്ടു. ഉച്ചയക്ക് 12 മണിയ്ക്ക് മദ്ധ്യാഹ്ന നമസ്‌ക്കാരം നടന്നു.

വൈകീട്ട് 6 മണിയ്ക്ക് നടന്ന സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത നേതൃത്വം നൽകി. അഭിവന്ദ്യ മോര്‍ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത എന്നിവരും ബഹു. വൈദീകരും നിരവധി വിശ്വാസികളും സംബന്ധിച്ചു.

  • Related Posts

    എം.ടി. വാസുദേവൻ നായർ : മലയാളത്തെ വിശ്വസാഹിത്യത്തിലേക്ക് ഉയർത്തിയ അതുല്യ പ്രതിഭ – മലങ്കര മെത്രാപ്പോലീത്ത

    പുത്തൻകുരിശ് ● മലയാള സാഹിത്യത്തിന്റെയും സിനിമയുടെയും അതുല്യ പ്രതിഭയായ എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അനുശോചിച്ചു. മാനവികതയുടെയും മനുഷ്യ സ്നേഹത്തിന്റെയും സന്ദേശം കഥകളിലൂടെയും നോവലുകളിലൂടെയും…

    അഖില മലങ്കര സുവിശേഷ മഹായോഗം പുത്തൻകുരിശിൽ ഇന്ന് ആരംഭിക്കും

    പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആഭിമുഖ്യത്തിലുള്ള 35-ാമത് അഖില മലങ്കര സുവിശേഷ യോഗം സഭാ കേന്ദ്രമായ പുത്തൻകുരിശ് പാത്രിയാർക്കാ സെന്റർ മൈതാനിയിൽ ഇന്ന് ആരംഭിക്കും. ഡിസംബർ 31 വരെയാണ് സുവിശേഷ യോഗം നടക്കുക. എല്ലാ ദിവസവും വൈകിട്ട് 5:30…