പുത്തന്‍കുരിശ് ● ശ്രേഷ്ഠ ബാവ നട്ടുനനച്ച് വളർത്തിയ മലയിടംതുരുത്ത് പ്രത്യാശാഭവൻ മാനസികാരോഗ്യ ആശ്രമത്തിലെ 65 ഓളം വരുന്ന കുടുംബാംഗങ്ങൾ പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ കബറിടം സന്ദർശിച്ച് ഹൃദയാഞ്ജലികൾ അർപ്പിച്ചു.
കബറിങ്കൽ നടന്ന ധൂപപ്രാർത്ഥനക്ക് വന്ദ്യ കുര്യാച്ചൻ കോർ എപ്പിസ്കോപ്പ, ഫാ.ജേക്കബ്ബ് മോളത്ത്, ഫാ. ഷാജി പാറക്കാടൻ, ഫാ. അജീഷ് ചെട്ടിയരിക്കൽ, പ്രത്യാശാഭവൻ ഡയറക്ടർ ഡീ. വർഗീസ് കുട്ടി പുറമഠം എന്നിവർ നേതൃത്വം നല്കി. ഇടയ്ക്കിടെ മധുരവുമായി കടന്നു ചെന്ന് തങ്ങളുമായി സംവദിച്ചിരുന്ന ശ്രേഷ്ഠ ബാവായുടെ കബറിടത്തിൽ പ്രത്യാശ ഭവൻ അംഗങ്ങൾ നന്ദിയോടെ പൂക്കൾ സമർപ്പിച്ച് പ്രാർത്ഥനയോടെയാണ് മടങ്ങിയത്.