മലങ്കര സഭാ തര്‍ക്കത്തിന് ശാശ്വത പരിഹാരം ഉണ്ടാകണം : യാക്കോബായ സഭാ വര്‍ക്കിംഗ് കമ്മിറ്റി

പുത്തന്‍കുരിശ് ● ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള മലങ്കര സഭാ തര്‍ക്കം ശാശ്വതവും നീതിപൂര്‍വ്വവും സമാധാനപരമായും പരിഹരിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററില്‍ ചേര്‍ന്ന യാക്കോബായ സഭാ വര്‍ക്കിംഗ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

ചര്‍ച്ചകളിലൂടെ പരി. സഭയുടെ പാരമ്പര്യ വിശ്വാസവും അസ്ഥിത്വവും നിലനിര്‍ത്തിക്കൊണ്ടുള്ള പ്രശ്‌നപരിഹാരത്തിനായി ബഹു. കേരള ഗവണ്‍മെന്റും, ഇതര ക്രൈസ്തവ മേലദ്ധ്യക്ഷന്മാരും നടത്തിയ പരിശ്രമങ്ങളോട് എക്കാലവും യാക്കോബായ സഭ പരിപൂര്‍ണ്ണമായും സഹകരിച്ചിട്ടുണ്ട്. തുടര്‍ന്നും സഭയുടെ എല്ലാ സഹകരണവും ഇതിനോടുണ്ടാകും.

മലങ്കര മെത്രാപ്പോലീത്തായും പരി. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭി. ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അഭി. ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ്, അഭി. ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ്, സഭാ ഭാരവാഹികളായ വൈദീക ട്രസ്റ്റി റവ. ഫാ. ജോര്‍ജ്ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോര്‍ജ്ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവര്‍ പ്രസംഗിച്ചു.

  • Related Posts

    എം.ടി. വാസുദേവൻ നായർ : മലയാളത്തെ വിശ്വസാഹിത്യത്തിലേക്ക് ഉയർത്തിയ അതുല്യ പ്രതിഭ – മലങ്കര മെത്രാപ്പോലീത്ത

    പുത്തൻകുരിശ് ● മലയാള സാഹിത്യത്തിന്റെയും സിനിമയുടെയും അതുല്യ പ്രതിഭയായ എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അനുശോചിച്ചു. മാനവികതയുടെയും മനുഷ്യ സ്നേഹത്തിന്റെയും സന്ദേശം കഥകളിലൂടെയും നോവലുകളിലൂടെയും…

    അഖില മലങ്കര സുവിശേഷ മഹായോഗം പുത്തൻകുരിശിൽ ഇന്ന് ആരംഭിക്കും

    പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആഭിമുഖ്യത്തിലുള്ള 35-ാമത് അഖില മലങ്കര സുവിശേഷ യോഗം സഭാ കേന്ദ്രമായ പുത്തൻകുരിശ് പാത്രിയാർക്കാ സെന്റർ മൈതാനിയിൽ ഇന്ന് ആരംഭിക്കും. ഡിസംബർ 31 വരെയാണ് സുവിശേഷ യോഗം നടക്കുക. എല്ലാ ദിവസവും വൈകിട്ട് 5:30…