പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 38-ാം ഓർമ്മ ദിനം (ഡിസംബർ 7 ശനി)

പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 38-ാം ഓർമ്മ ദിനമായ ഡിസംബർ 7 ശനിയാഴ്ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന, 6.30 ന്‌ വി. മൂന്നിന്മേൽ കുർബ്ബാന, തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന എന്നിവ നടക്കും.

വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് മുംബൈ ഭദ്രാസനാധിപൻ അഭിവന്ദ്യ മോര്‍ അലക്സന്ത്രയോസ് തോമസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും. കബറിങ്കൽ ധൂപ പ്രാർത്ഥനയ്ക്കു ശേഷം പകൽ ധ്യാനവും ശ്രേഷ്‌ഠ ബാവാ അനുസ്‌മരണവും പ്രാർത്ഥനയും ഉണ്ടാകും. ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്ക്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും.

  • Related Posts

    എം.ടി. വാസുദേവൻ നായർ : മലയാളത്തെ വിശ്വസാഹിത്യത്തിലേക്ക് ഉയർത്തിയ അതുല്യ പ്രതിഭ – മലങ്കര മെത്രാപ്പോലീത്ത

    പുത്തൻകുരിശ് ● മലയാള സാഹിത്യത്തിന്റെയും സിനിമയുടെയും അതുല്യ പ്രതിഭയായ എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അനുശോചിച്ചു. മാനവികതയുടെയും മനുഷ്യ സ്നേഹത്തിന്റെയും സന്ദേശം കഥകളിലൂടെയും നോവലുകളിലൂടെയും…

    അഖില മലങ്കര സുവിശേഷ മഹായോഗം പുത്തൻകുരിശിൽ ഇന്ന് ആരംഭിക്കും

    പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആഭിമുഖ്യത്തിലുള്ള 35-ാമത് അഖില മലങ്കര സുവിശേഷ യോഗം സഭാ കേന്ദ്രമായ പുത്തൻകുരിശ് പാത്രിയാർക്കാ സെന്റർ മൈതാനിയിൽ ഇന്ന് ആരംഭിക്കും. ഡിസംബർ 31 വരെയാണ് സുവിശേഷ യോഗം നടക്കുക. എല്ലാ ദിവസവും വൈകിട്ട് 5:30…