പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 39-ാം ഓര്‍മ്മദിനമായ ഇന്ന് ഡിസംബർ 8 ഞായറാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ ഹൈറേഞ്ച് മേഖലാധിപൻ അഭിവന്ദ്യ മോര് അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും സഭാ ഭാരവാഹികളും അനേകം വൈദികരും നിരവധി വിശ്വാസികളും സംബന്ധിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും. ഇന്ന് ദൈവാലയത്തിൽ പകൽ ധ്യാനവും, ശ്രേഷ്ഠ ബാവ അനുസ്മരണവും, പ്രാർത്ഥനകളും നടത്തപ്പെടും.
ഇന്ന് ദൈവാലയത്തിൽ പകൽ ധ്യാനവും, ശ്രേഷ്ഠ ബാവ അനുസ്മരണവും, പ്രാർത്ഥനകളും ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്കാരവും നടത്തപ്പെടും. ശ്രേഷ്ഠ ബാവായുടെ 40-ാം ഓർമ്മദിന സന്ധ്യാപ്രാർത്ഥനയിൽ പങ്കു ചേരുവാൻ വിവിധ മേഖലകളിൽ നിന്ന് കാൽ നട തീർത്ഥയാത്രകർ ദൈവാലയത്തിൽ എത്തിച്ചേരും. തീർത്ഥാടകർക്ക് വൈകിട്ട് 5.30 ന് സ്വീകരണം നൽകും. വൈകിട്ട് 6 മണിക്ക് നടക്കുന്ന സന്ധ്യാപ്രാർത്ഥനയ്ക്ക് ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ അനുഗ്രഹീത നേതൃത്വം നൽകും. സഭയിലെ അഭിവന്ദ്യരായ പിതാക്കന്മാർ സംബന്ധിക്കും.