പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 40-ാം ഓർമ്മദിനത്തോടനുബന്ധിച്ച് ഇന്ന് പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ സന്ധ്യാപ്രാർത്ഥനയിൽ പങ്കു ചേരുവാൻ വിവിധ മേഖലകളിൽ നിന്ന് കാൽ നട തീർത്ഥയാത്രകർ ദൈവാലയത്തിൽ എത്തിച്ചേരും. തീർത്ഥാടകർക്ക് വൈകിട്ട് 5.30 ന് സ്വീകരണം നൽകും.
വൈകിട്ട് 6 മണിക്ക് നടക്കുന്ന സന്ധ്യാപ്രാർത്ഥനയ്ക്ക് ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ അനുഗ്രഹീത നേതൃത്വം നൽകും. സഭയിലെ അഭിവന്ദ്യരായ പിതാക്കന്മാർ സംബന്ധിക്കും.