ചവറാംപാടം ● തൃശ്ശൂർ ഭദ്രാസനത്തിന്റെ മുൻ സെക്രട്ടറിയും മുതിർന്ന വൈദികനുമായ ഫാ. പൗലോസ് ചെട്ടിയാറയിൽ (85) കർത്താവിൽ നിദ്ര പ്രാപിച്ചു. പീച്ചി, മരോട്ടിച്ചാൽ, കണ്ണാറ, ചേലക്കര, തൃക്കണ്ണായി, കൈനൂർ, എരിക്കുംചിറ, തേനിടുക്ക്, ചവറാംപാടം എന്നീ പള്ളികളിൽ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹധർമ്മിണി: ഏലമ്മ.
മക്കൾ : മേഴ്സി, ഷാലി, ഷൈനി, റൂബി, എൽദോ, റോയ്. മരുമക്കൾ : എൽദോ, സണ്ണി, പരേതനായ ജോസ്, സജി, മൃദുല, ജിൻസി
സംസ്കാരം ഡിസംബർ 18 ബുധനാഴ്ച 3:30 ന്
ചവറാംപാടം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും.