ഇന്ത്യൻ പ്രസിഡന്റിൽ നിന്നും എക്സലൻസ് അവാർഡ് കരസ്ഥമാക്കി

പെരുമ്പാവൂർ ● യാക്കോബായ സുറിയാനി സഭ അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലയിലെ മലയിടംതുരുത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകയിൽ ഡോ. ലിയ അജി ഓൾ ഇന്ത്യ മെഡിക്കൽ സയൻസിൽ (AIIMS Nirmalagiri Campus) നിന്നും എം.ബി.ബി.എസിൽ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങി പാസായതിനുള്ള എക്സലൻസ് അവാർഡ് ബഹു. ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി. ദ്രൗപതി മുർമുവിൽ നിന്ന് കരസ്ഥമാക്കി.

പുതിയാമടം വീട്ടില്‍ ശ്രീ. അജി വർഗീസ്സിന്റെയും ശ്രീമതി. ലിബി പൗലോസിന്റെയും മകളാണ് ഡോ. ലിയ അജി. അഭിമാനകരമായ നേട്ടം കൈവരിച്ച ഡോ. ലിയ അജിക്ക് യാക്കോബായ സുറിയാനി സഭയുടെ ആശംസകൾ.

  • Related Posts

    തമിഴ്നാട് മുഖ്യമന്ത്രി ശ്രീ. എം.കെ സ്റ്റാലിന്റെ ഔദ്യോഗിക വസതിയിൽ ക്രിസ്തുമസ് ആഘോഷം നടന്നു

    ചെന്നൈ ● തമിഴ്നാട് മുഖ്യമന്ത്രി ശ്രീ. എം.കെ. സ്റ്റാലിന്റെ ഔദ്യോഗിക വസതിയിൽ ക്രിസ്തുമസ് ആഘോഷം നടന്നു. മൈലാപ്പൂർ, ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത, മൈലാപ്പൂർ ഭദ്രാസന സെക്രട്ടറി ഫാ. എബി പോൾ എന്നിവർ സംബന്ധിച്ചു. കത്തോലിക്ക സഭയുടെ…

    അഖില മലങ്കര സുവിശേഷ മഹായോഗം ഡിസംബർ 26 മുതൽ 31 വരെ

    പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആഭിമുഖ്യത്തിലുള്ള 35-ാമത് അഖില മലങ്കര സുവിശേഷ യോഗം ഡിസംബർ 26 മുതൽ 31 വരെ സഭാ കേന്ദ്രമായ പുത്തൻകുരിശ് പാത്രിയാർക്കാ സെന്റർ മൈതാനിയിൽ നടക്കും. എല്ലാ ദിവസവും വൈകിട്ട് 5:30 ന് സന്ധ്യാപ്രാർത്ഥനയോടെ…