കെ.സി.ബി.സി – കെ.സി.സി സഭ ഐക്യ പ്രാര്‍ത്ഥനാ സംഗമം മുളന്തുരുത്തി യാക്കോബായ വൈദീക സെമിനാരിയില്‍ നടന്നു

മുളന്തുരുത്തി ● കെ.സി.ബി.സി. – കെ.സി.സി. സഭ ഐക്യ പ്രാര്‍ത്ഥന ഭാരത ക്രൈസ്തവ ചരിത്രത്തിലെ നിര്‍ണായക മുഹൂര്‍ത്തമാണെന്നും വ്യത്യസ്തതകളെക്കാള്‍ സാമ്യങ്ങളാണ് നമ്മില്‍ കൂടുതല്‍ എന്നും സര്‍വ്വശക്തനും പിതാവുമായ ഏകദൈവത്തിലും രക്ഷകനായ ക്രിസ്തുവിലും വിശ്വസിക്കുന്നവര്‍ ഐക്യത്തില്‍ മുന്നേറണം എന്നും സിറോ മലബാര്‍ സഭ കോതമംഗലം രൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍ പ്രസ്താവിച്ചു. കെ.സി.ബി.സി. – കെ.സി.സി. സഭ ഐക്യ പ്രാര്‍ത്ഥനയുടെ നാലാം ദിനത്തെ പ്രാര്‍ത്ഥനാ സംഗമം മുളന്തുരുത്തി മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ എക്യുമെനിക്കല്‍ വിഭാഗത്തിന്റെ അദ്ധ്യക്ഷന്‍ ഡോ. മോര്‍ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. സഭകളുടെ ഐക്യം എന്നത് ക്രിസ്തുവിന്റെ ഹിതമാണെന്നും, വ്യത്യസ്ത സഭാ പാരമ്പര്യങ്ങളില്‍ നില്‍ക്കുമ്പോഴും പരസ്പര സഹകരണത്തിലും കൂട്ടായ്മയിലും സാക്ഷ്യം നല്‍കുക എന്നതാണ് സഭകളുടെ നിയോഗം എന്നും അദ്ധ്യക്ഷ പ്രസംഗത്തില്‍ ഡോ. മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. വിഭാഗീയതയും സാമൂഹ്യ തിന്മകളും അസമാധാനത്തിന്റെ വിത്തുകളും, മാനവരാശിക്കും സൃഷ്ടി മുഴുവനും ഭീഷണിയായിക്കൊണ്ടിരിക്കുന്ന ലോകക്രമത്തില്‍ സ്‌നേഹത്തിലും, ഐക്യത്തിലും, സമാധാനത്തിലും സകലരേയും ചേര്‍ത്ത് നിര്‍ത്തുവാനുള്ള വിളിയും സഭകള്‍ക്കുണ്ടെന്ന് മെത്രാപ്പോലീത്ത പറഞ്ഞു.

ഡോ. മോര്‍ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത, കെ.സി.സി. വൈസ് പ്രസിഡന്റ് മേജര്‍ ആശാ ജസ്റ്റിന്‍, കെ.സി.സി. ജനറല്‍ സെക്രട്ടറി ഡോ.പ്രകാശ് പി തോമസ്, സിറോ മലബാര്‍ സഭ എക്യുമെനിക്കല്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. സിറില്‍ തോമസ് തയ്യില്‍, സെമിനാരി പ്രിന്‍സിപ്പാള്‍ വെരി റവ ഡോ.ആദായി ജേക്കബ് കോര്‍ എപ്പിസ്‌കോപ്പ, രജിസ്ട്രാര്‍ ഫാ. ഡാനിയേല്‍ തട്ടാറയില്‍, കെ. സി. സി. എഡ്യൂക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. അനീഷ് ജേക്കബ്, ക്യാപ്റ്റന്‍ റെജി ജോസഫ്, ഫാ. തോമസ് മുരിക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.

  • Related Posts

    മഞ്ഞിനിക്കര പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം; പ്രാർത്ഥനാ നിറവിൽ തീർത്ഥാടന വീഥികൾ

    ഓമല്ലൂർ ● സമാധാനത്തിന്റെ സന്ദേശവുമായി മലങ്കരയിലെത്തി മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനാധിപതിയായിരുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം. പെരുന്നാൾ ശുശ്രൂഷകൾക്ക് ആരംഭം കുറിച്ചുകൊണ്ട് മഞ്ഞിനിക്കര ദയറായിൽ നടന്ന…

    അഖില മലങ്കര ആരാധന ഗീത മത്സരം ‘ഇടയ സങ്കീർത്തനങ്ങൾ’ ഫെബ്രുവരി 16 ന്

    പെരുമ്പള്ളി ● ‘മലങ്കരയുടെ മണിനാദം’ പുണ്യശ്ലോകനായ പെരുമ്പള്ളി ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ ശ്രാദ്ധപ്പെരുന്നാൾ സിൽവർ ജൂബിലി സമാപനത്തോട് അനുബന്ധിച്ച് തിരുമേനി രചിച്ച ഗാനങ്ങളുടെ ശ്രുതി മധുരമായ ആലാപന മത്സരം ‘ഇടയ സങ്കീർത്തനങ്ങൾ’ അഖില മലങ്കര തലത്തിൽ ഫെബ്രുവരി 16 ഞായറാഴ്ച…