പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് യൂത്ത് അസ്സോസിയേഷൻ (ജെ.എസ്.ഒ.വൈ.എ) യുവജനവാരം 2025 ജനുവരി 26 മുതൽ ഫെബ്രുവരി 2 വരെ വിവിധ കർമ്മ പരിപാടികളോടെ ആചരിക്കും. എല്ലാ വർഷവും നവംബർ മാസം നടത്തി വരാറുള്ള യുവജനമാസാചരണമാണ് ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ ദേഹവിയോഗത്തെ തുടർന്ന് പുനർ ക്രമീകരിച്ച് ഈ വർഷം വാരാചരണമായി നടത്തപ്പെടുന്നത്.
യുവജനവാരാചരണത്തിന്റെ ദേശീയ തല ഉദ്ഘാടനം ജനുവരി 26-ാം തീയതി ഞായറാഴ്ച കൊച്ചി ഭദ്രാസനത്തിലെ ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയ പള്ളിയിൽ വച്ച് വി. കുർബ്ബാനാനന്തരം ജെ.എസ്.ഒ.വൈ.എ ദേശീയ പ്രസിഡന്റ് അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത നിർവ്വഹിക്കും. അന്നേ ദിവസം സഭയിലെ എല്ലാ ദൈവാലയങ്ങളിലും ഇടവക / യൂണിറ്റ് അടിസ്‌ഥാനത്തിൽ ജെ.എസ്.ഒ.വൈ.എ യുടെ പതാക ഉയർത്തുകയും യൂത്ത് സൺഡേ ആചരിക്കുകയും ചെയ്യും. ജനുവരി 26 മുതൽ ഫെബ്രുവരി 2 വരെ യൂത്ത് അസ്സോസിയേഷൻ വിവിധ കർമ്മ പദ്ധതികളും സാധുജന സംരക്ഷണ പ്രവർത്തനങ്ങൾക്കും നടത്തും.
യുവജന വാരാചരണം സംബന്ധിച്ച് ജെ.എസ്.ഒ.വൈ.എ ജനറൽ സെക്രട്ടറി കെ.സി പോളിന്റെ വിശദമായ സർക്കുലർ: