
മണ്ണത്തൂർ ● കണ്ടനാട് ഭദ്രാസനത്തിലെ നാവോളിമറ്റം നെല്ലിക്കുന്നേൽ സെന്റ് ജോൺസ് ഹെർമ്മോൻ പളളിയിൽ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ദുഃഖ്റോനോ പെരുന്നാൾ ആരംഭിച്ചു. വികാരി ഫാ. ഡോ. ബോബി തറയാനിയിൽ കൊടി ഉയർത്തി.
പെരുന്നാൾ ദിനമായ ഫെബ്രുവരി 8 ശനി വൈകിട്ട് 7 ന് നടന്ന സന്ധ്യാപ്രാർത്ഥനയ്ക്ക് കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത നേതൃത്വം നൽകി. തുടർന്ന് പ്രസംഗം, പിറമാടം കുരിശിങ്കലേയ്ക്ക് പ്രദക്ഷിണം, നേർച്ചസദ്യ, സൂത്താറ പ്രാർത്ഥന, ആശീർവാദം എന്നിവ നടന്നു
പ്രധാന പെരുന്നാൾ ദിനമായ ഫെബ്രുവരി 9 ഞായറാഴ്ച രാവിലെ 7.30 ന് പ്രഭാതപ്രാർത്ഥന 8.30 ന് തൃശ്ശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന, പ്രസംഗം, ധൂപ പ്രാർത്ഥന എന്നിവ നടക്കും. 10.30 ന് വാദ്യമേളങ്ങൾ, 11 ന് വിശുദ്ധ സ്ലീബ എഴുന്നള്ളിപ്പ്, 11.30 ന് പ്രദക്ഷിണം, 12 ന് ആശിർവാദം, 12.30 ന് നേർച്ചസദ്യ, 1.30 ന് കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.
പെരുന്നാൾ ചടങ്ങുകൾക്ക് വികാരി ഫാ. ഡോ. ബോബി തറയാനിയിൽ, ട്രസ്റ്റിമാരായ എം.സി ബെന്നി മുകളേൽ, ബിജു റ്റി. ജോൺ തെക്കേശ്ശേരിൽ, പള്ളി മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭക്തസംഘടന ഭാരവാഹികൾ, കുടുംബയൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും.
പ്രധാനപ്പെരുന്നാൾ ശുശ്രൂഷകൾ യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.
