
പഴന്തോട്ടം ● അങ്കമാലി ഭദ്രാസനത്തിലെ പഴന്തോട്ടം വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ പ്രവർത്തിക്കുന്ന മോർ ഏലിയാസ് യൂത്ത് അസ്സോസിയേഷന്റെ നവതി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഫെബ്രുവരി 12 ബുധനാഴ്ച നടക്കും.
നവതി ആഘോഷങ്ങളുടെ ഭാഗമായി വൈകിട്ട് 4 ന് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ കബറിടത്തിൽ നിന്നും ദീപശിഖാ പ്രയാണം ആരംഭിക്കും. 6 മണിക്ക് ദീപശിഖാ പ്രയാണത്തിന് പള്ളിയിൽ സ്വീകരണം നൽകും. തുടർന്ന് 6.30 നു സന്ധ്യാനമസ്കാരവും 7.15 മണിക്ക് സമാപന സമ്മേളനവും നടക്കും.
നിയുക്ത കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം നിർവ്വഹിക്കും. അങ്കമാലി ഭദ്രാസന വലിയ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മോർ സേവേറിയോസ് എബ്രഹാം മെത്രാപ്പോലീത്ത, അങ്കമാലി മേഖല സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത, അഖില മലങ്കര യൂത്ത് അസ്സോസിയേഷൻ പ്രസിഡന്റ് അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത, ഇടവകാംഗവും ഡൽഹി ഭദ്രാസനാധിപനുമായ അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത എന്നിവർ ചടങ്ങിൽ പങ്കെടുക്കും. നവതി ആഘോഷങ്ങളുടെ ഭാഗമായി നിരവധി ചാരിറ്റി പ്രവർത്തനങ്ങളാണ് മോർ ഏലിയാസ് യൂത്ത് അസ്സോസിയേഷൻ ഇക്കാലയളവിൽ പൂർത്തിയാക്കിയത്. യൂത്ത് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിലാണ് നിനുവ കൺവെൻഷനും നടന്നു വരുന്നത്.
വികാരി ഫാ. എൽദോ പാലയിൽ, സെക്രട്ടറി ജയ്സൺ വർഗീസ് മണപ്പിള്ളിക്കുടി, വൈസ് പ്രസിഡന്റ് ജോമോൻ മാത്യു മനയത്ത് എന്നിവർ നേതൃത്വം നൽകും.
നവതി ആഘോഷത്തിന്റെ സമാപന സമ്മേളനം യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.
