
തുമ്പമൺ ● യാക്കോബായ സുറിയാനി സഭയിലെ സീനിയർ വൈദികൻ തുമ്പമൺ ഭദ്രാസനത്തിലെ വന്ദ്യ പി.ജെ ജോസഫ് പാലത്തുംപടിക്കൽ കോറെപ്പിസ്കോപ്പ (97) കർത്താവിൽ നിദ്ര പ്രാപിച്ചു. വാഴമുട്ടം മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമാണ്.
1959 ൽ വയലിപ്പറമ്പിൽ ഗീവർഗ്ഗീസ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായിൽ നിന്നും വൈദീക പട്ടം സ്വീകരിച്ച വന്ദ്യ അച്ചൻ 50 ൽ പരം വർഷം വാഴമുട്ടം മോർ ഇഗ്നാത്തിയോസ് പള്ളിയിൽ വികാരിയായി ശുശ്രൂഷ അനുഷ്ഠിച്ചിട്ടുണ്ട്. സുറിയാനിയിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം ഔദ്യോഗിക ജീവിതത്തിൽ ദീർഘകാലം പ്രധാന അധ്യാപകനായി ജോലി ചെയ്തിരുന്നു.
സഭ പ്രതിസന്ധികളെ നേരിട്ടിരുന്ന കാലങ്ങളിൽ തെക്കൻ ഭദ്രാസനങ്ങളിലെ വിശ്വാസികൾക്ക് ധീരമായ നേതൃത്വം നല്കി. 2003 ൽ മർക്കോസ് മോർ കൂറിലോസ് മെത്രാപ്പോലീത്ത കോർ എപ്പിസ്കോപ്പ സ്ഥാനം നല്കി.

