
കാക്കനാട് ● അങ്കമാലി ഭദ്രാസനത്തിലെ സീനിയർ വൈദികനും സന്യസ്ത പട്ടക്കാരനുമായ ഫാ. കെ.എം. എബ്രഹാം കൂളിയാട്ട് (81) കർത്താവിൽ നിദ്ര പ്രാപിച്ചു. കാക്കനാട് നിലംപതിഞ്ഞമുകൾ സെന്റ് തോമസ് ബേത്ലഹേം യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമാണ്.
ഫെബ്രുവരി 14 വെള്ളിയാഴ്ച രാവിലെ 7 മണിക്ക് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് ഭൗതീകശരീരം 8.30 ന് കാക്കനാട് നിലം പതിഞ്ഞമുകൾ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ എത്തിക്കും. തുടർന്ന് ഉച്ചയ്ക്ക് 3 മണിക്ക് അഭിവന്ദ്യ മെത്രാപ്പോലീത്തമാരുടെ കാർമികത്വത്തിൽ സമാപന ശുശ്രൂഷ ആരംഭിക്കും. പരേതരായ മത്തായിയുടെയും ശോശയുടെയും മകനാണ്. സഹോദരങ്ങൾ കെ.എം.കുര്യാക്കോസ്, വർഗീസ്, അന്നക്കുട്ടി, മേരി, പൗലോസ്, യാക്കോബ് എന്നിവരാണ്.

