
പുത്തൻകുരിശ് ● ശ്ലീഹന്മാരിൽ തലവനായ പരിശുദ്ധ പത്രോസ് അപ്പോസ്തോലൻ അന്ത്യോഖ്യായിൽ പരിശുദ്ധ സിംഹാസനം സ്ഥാപിച്ചതിന്റെ ഓർമ്മദിനം ഫെബ്രുവരി മാസം 22-ാം തീയതി പാത്രിയർക്കാ ദിനമായി സഭ മുൻ വർഷത്തേ പോലെ ആചരിക്കുന്നു. ലോകത്തെ പ്രധാന ക്രൈസ്തവ സഭകൾ ഈ ദിവസത്തെ ആ നിലയിൽ അംഗീകരിക്കുന്നതും ആദരിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നതാണ്.
അന്നേദിവസം യാക്കോബായ സുറിയാനി സഭയുടെ എല്ലാ ദൈവാലയങ്ങളിലും പാത്രിയർക്കാ പതാക ഉയർത്തേണ്ടതും, വി. കുർബ്ബാന ഉണ്ടെങ്കിൽ വി. കുർബ്ബാന മദ്ധ്യേ പരി. പത്രോസ് അപ്പോസ്തോലന്റെ മദ്ധ്യസ്ഥതയിൽ അഭയപ്പെട്ട് പ്രാർത്ഥന നടത്തുകയും, പരി. അന്ത്യോഖ്യാ സിംഹാസനത്തിൽ കീഴിൽ അചഞ്ചലമായി നിലകൊള്ളുന്ന പരി. സഭയ്ക്കായും പ്രത്യേകം പ്രാർത്ഥിക്കണമെന്ന് മലങ്കര മെത്രാപ്പോലീത്തായും നിയുക്ത കാതോലിക്കായുമായ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അറിയിച്ചു.

