
പരിശുദ്ധ സഭ പ്രാർത്ഥനയോടെ വലിയ നോമ്പിലേക്ക് പ്രവേശിച്ചു. ശ്രേഷ്ഠകരമായ വലിയ നോമ്പാരംഭത്തോട് അനുബന്ധിച്ച് യാക്കോബായ സുറിയാനി സഭയുടെ ദൈവാലയങ്ങളിൽ അനുരഞ്ജനത്തിൻ്റെയും നിരപ്പിൻ്റെയും സമാധാന ശുശ്രൂഷയായ ‘ശുബ്ക്കോനോ ശുശ്രൂഷ’ നടന്നു.
ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവ ദമാസ്കസിലെ ബാബ്തൂമ സെൻ്റ് ജോർജ്ജ് പാത്രിയാർക്കൽ കത്തീഡ്രലിൽ വലിയ നോമ്പാരംഭത്തോട് അനുബന്ധിച്ച് ശുബ്ക്കോനോ ശുശ്രൂഷയ്ക്ക് അനുഗ്രഹീത നേതൃത്വം നൽകി.







