
ഡൽഹി ● യാക്കോബായ സുറിയാനി സഭയുടെ ഡൽഹി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ന്യൂഡൽഹി സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ വച്ച് നോമ്പുകാല വൈദീക ധ്യാനം നടന്നു. ഡൽഹി ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ നടന്ന വൈദീക ധ്യാനത്തിൽ മലേക്കുരിശ് ദയറാധിപൻ അഭിവന്ദ്യ മോർ ദിയസ്കോറോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി.
ഡൽഹി ഭദ്രാസന വൈദീക സെക്രട്ടറി വന്ദ്യ ബെന്നി എബ്രഹാം കോറെപ്പിസ്കോപ്പ, മലങ്കര കത്തോലിക്ക സുറിയാനി സഭയുടെ ഫാ. വർഗീസ് വള്ളിക്കാട്ട്, മലങ്കര മാർത്തോമാ സുറിയാനി സഭയുടെ ഫാ. തോമസ് റിനു വർഗീസ്, കത്തോലിക്ക സഭയുടെ ഫാ. റോബി കണ്ണഞ്ചിറ തുടങ്ങിയ വൈദീകർ ക്ലാസുകൾ എടുത്തു. ഡൽഹി ഭദ്രാസനത്തിലെ മുഴുവൻ വൈദീകരും ധ്യാനത്തിൽ സംബന്ധിച്ചു.
