
പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ ജോസഫ് മോര് ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ കാതോലിക്ക സ്ഥാനാരോഹണ (സുന്തോണീസോ) ശുശ്രൂഷ 2025 മാര്‍ച്ച് മാസം 30-ാം തീയതി ഞായറാഴ്ച വൈകീട്ട് 3.30 ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ വച്ച് നടക്കുകയാണ്.
തുടര്‍ന്ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ നഗറില്‍ വച്ച് സഭാടിസ്ഥാനത്തിലുള്ള അനുമോദന സമ്മേളനം നടത്തപ്പെടുന്നു. സമ്മേളനത്തില്‍ ഇതര ക്രൈസ്തവ – സഭാ മേലദ്ധ്യക്ഷന്മാര്, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, രാഷ്ട്രീയ- സാമൂഹിക- സാംസ്ക്കാരീക- സാമുദായിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ സംബന്ധിക്കും.
പ്രസ്തുത പരിപാടികളുടെ നടത്തിപ്പിനായി അഭി. ഡോ.മാത്യൂസ് മോര് അന്തിമോസ് മെത്രാപ്പോലീത്ത, വന്ദ്യ കുര്യാക്കോസ് കോറെപ്പിസ്ക്കോപ്പ മണലേല്ച്ചിറയില്, ശ്രീ. എല്‍ദോസ് എം. ബേബി മേനോത്തുമാലില്‍ (റിസപ്ഷന് & ഫുഡ് കമ്മറ്റി), അഭി. മാത്യൂസ് മോര് അഫ്രേം മെത്രാപ്പോലീത്ത, റവ. ഫാ. ജോണ്‍ ജോസഫ് പാത്തിക്കല്‍, ശ്രീ. എം.എസ്. എല്‍ദോസ് മാറാച്ചേരില്‍ (പ്രോഗ്രാം കമ്മറ്റി), വന്ദ്യ ജോണ്‍ വര്‍ഗ്ഗീസ് കോറെപ്പിസ്ക്കോപ്പ പഞ്ഞിക്കാട്ടില്‍, ശ്രീ. ഷെവ. ഷിബു. പി. മാത്യു പുള്ളോലിക്കല്‍ (ഫിനാന്‍സ് കമ്മറ്റി), അഭി. ഏലിയാസ് മോര് യൂലിയോസ്, റവ. ഫാ. എമില്‍ ഏലിയാസ് കൂരന്‍, ശ്രീ. സണ്ണി എന്‍. ജെ. ഞാറ്റുതൊട്ടിയില്‍ (വാളണ്ടിയര്‍ കമ്മറ്റി), അഭി. ഏലിയാസ് മോര് അത്താനാസിയോസ്, റവ. വര്‍ഗ്ഗീസ് പനച്ചിയില്‍, ശ്രീ. ജെയ്ന്‍ മാത്യു തെക്കേടത്ത് (പബ്ളിസ്റ്റി കമ്മറ്റി), അഭി. ഡോ. കുര്യാക്കോസ് മോര് തെയോഫിലോസ്, വന്ദ്യ ഗീവര്‍ഗ്ഗീസ് കോറെപ്പിസ്ക്കോപ്പ, ശ്രീ. ഗ്ലീസണ് ബേബി വെട്ടിക്കാട്ടില്‍ (മീഡിയ), വന്ദ്യ കൗമ റമ്പാന്, ശ്രീ. ബാബു കുര്യാക്കോസ് പീച്ചക്കര (ജെ.എസ്.സി. ന്യൂസ്) എന്നിവരുടെ നേതൃത്വത്തില്‍ സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിച്ച് വരുന്നു.
നവാഭിഷിക്തനായി എത്തുന്ന ശ്രേഷ്ഠ ബാവായുടെ സ്ഥാനാരോഹണത്തിനും, അനുമോദന സമ്മേളന നടത്തിപ്പിന്റെ ക്രമീകരണങ്ങള്‍ക്കുമായി പാത്രിയര്‍ക്കാസെന്ററില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം ചെയര്മാന് അഭി. ഡോ. മാത്യൂസ് മോര് ഈവാനിയോസ് മെത്രാപ്പോലീത്ത നിര്‍വ്വഹിച്ചു. സ്വാഗത സംഘം വൈസ് ചെയര്മാന് അഭി. ഡോ. മാത്യൂസ് മോര് അന്തിമോസ് മെത്രാപ്പോലീത്ത, അഭി. സഖറിയാസ് മോര് പീലക്സിനോസ്, അഭി, കുര്യാക്കോസ് മോര് ക്ലിമീസ് മെത്രാപ്പോലീത്ത, സഭാ ഭാരവാഹികളായ വൈദീക ട്രസ്റ്റി റവ. ഫാ. റോയി ജോര്‍ജ്ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോര്‍ജ്ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ്. സി മാത്യു എന്നിവരും, സഭാ വര്‍ക്കിംഗ്- മാനേജിംഗ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.
