
കൊച്ചി ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പുതിയ കാതോലിക്കയായി സ്ഥാനമേറ്റ ശ്രേഷ്ഠ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ ജനറൽ സെക്രട്ടറി റവ. പ്രൊഫ. ഡോ. ജെറി പിള്ളെ അഭിനന്ദിച്ചു.
ശ്രേഷ്ഠ ബാവായുടെ പുതിയ നിയോഗത്തിൽ സന്തോഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ആത്മീയത, എക്യുമെനിക്കൽ ബന്ധങ്ങൾ, ജീവകാരുണ്യ-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നിവയിൽ ശ്രേഷ്ഠ ബാവായുടെ മാതൃകാപരമായ സംഭാവനകളെ സ്മരിക്കുന്നുവെന്നും അഭിനന്ദന കുറിപ്പിൽ പറയുന്നു.
ശ്രേഷ്ഠ കാതോലിക്ക ബാവായുടെ കഴിഞ്ഞ അര നൂറ്റാണ്ടു കാലത്തെ ത്യാഗപൂർണമായ പൗരോഹിത്യ ജീവിതം അനേകരെ പ്രചോദിപ്പിച്ചു. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയെയും ലോകമെമ്പാടുമുള്ള വിശ്വാസികളെയും നയിക്കുവാൻ ബാവായ്ക്കു സാധക്കട്ടെയെന്നും അനുഗ്രഹീതമായ നേതൃത്വത്തിനായി പ്രാർത്ഥനാശംസകൾ നേരുന്നുവെന്നും അഭിനന്ദന കുറിപ്പിൽ രേഖപ്പെടുത്തുന്നു.


