
പുത്തൻകുരിശ് ● കേരള നിയമസഭാ സ്പീക്കർ ബഹു. എ.എൻ. ഷംസീർ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിൽ സന്ദർശിച്ചു ആശംസകൾ നേർന്നു.
കുന്നത്തുനാട് എം.എൽ.എ പി.വി. ശ്രീനിജൻ, സഭാ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, പാത്രിയർക്കാ സെൻ്റർ മാനേജർ വന്ദ്യ വർഗീസ് തെക്കേക്കര കോറെപ്പിസ്കോപ്പ, കാതോലിക്കോസ് ഓഫീസ് സെക്രട്ടറി ഫാ. മാത്യൂസ് ചാലപ്പുറം എന്നിവർ സന്നിഹിതരായിരുന്നു.


