
തിരുവാങ്കുളം ● മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത തിരുവാങ്കുളം ക്യംതാ സെമിനാരി കാതോലിക്കോസ് റെസിഡൻസ് സന്ദർശിച്ച് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് പ്രാർത്ഥനാശംസകൾ നേർന്നു. സഭാ അല്മായ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ സന്നിഹിതനായിരുന്നു.



