
യേശുക്രിസ്തുവിന്റെ യെരുശലേം പ്രവേശനത്തെ ജനങ്ങൾ രാജകീയമായി വരവേറ്റ് ‘ദൈവപുത്രന് സ്തുതി’ പാടിയ ഓർമ്മയിൽ ക്രൈസ്തവ സമൂഹം ഓശാന ഞായർ (കുരുത്തോല പെരുന്നാൾ) ആഘോഷിച്ചു. യാക്കോബായ സുറിയാനി സഭയുടെ വിവിധ ദൈവാലയങ്ങളിൽ അഭിവന്ദ്യ പിതാക്കന്മാരുടെ കാർമികത്വത്തിൽ ഓശാന ഞായറിന്റെ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും കരുത്തോലകളേന്തി പ്രദക്ഷിണവും വിശുദ്ധ കുർബ്ബാനയും നടന്നു.
ചൂരക്കോട് സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ അഭിവന്ദ്യ എബ്രഹാം മോർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, കോട്ടയം സെന്റ് ജോസഫ് കത്തീഡ്രലിൽ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത, കടയ്ക്കനാട് സെന്റ് ജോർജ്ജ് അരമന കത്തീഡ്രലിൽ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത, കുവൈറ്റ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത, മാൾട്ട സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, വേങ്ങൂർ മോർ കൗമ യാക്കോബായ സുറിയാനി പള്ളിയിൽ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത, അലൈൻ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രലിൽ അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, മുരിക്കുംതൊട്ടി സെൻ്റ് ജോർജ്ജ് സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത, കണ്ണാറ സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ അഭിവന്ദ്യ മോർ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, യുകെ ഭദ്രാസനത്തിലെ ബേസിംങ്സ്റ്റോക്ക് സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത, കരിങ്ങാച്ചിറ സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത, ദുബായ് മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രലിൽ അഭിവന്ദ്യ മോർ സ്തേഫാനോസ് ഗീവർഗ്ഗീസ് മെത്രാപ്പോലീത്ത എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു













