
തിരുവാങ്കുളം ● ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ അഭിവന്ദ്യ മാത്യൂസ് മോർ സിൽവാനിയോസ് മെത്രാപ്പോലീത്ത തിരുവാങ്കുളം ക്യംതാ സെമിനാരി കാതോലിക്കോസ് റെസിഡെൻസ് സന്ദർശിച്ച് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് പ്രാർത്ഥനാശംസകൾ നേർന്നു.
ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ പി.ആർ.ഒ യും, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ മാനേജറുമായ ഫാ. സിജോ പന്തപള്ളി സന്നിഹിതനായിരുന്നു.
