
മുളന്തുരുത്തി ● കേന്ദ്ര സഹമന്ത്രി ശ്രീ. സുരേഷ് ഗോപി ഈസ്റ്റർ ദിനത്തിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പെരുമ്പിള്ളിയിലെ ബാവായുടെ തറവാട്ടുവീട്ടിൽ എത്തിയാണു സുരേഷ് ഗോപി ഈസ്റ്റർ ആശംസ അറിയിച്ചത്. ശേഷം ബാവായോടൊപ്പം ഉച്ചഭക്ഷണം കഴിച്ചു. ഒന്നര മണിക്കുറോളം വീട്ടിൽ ചെലവഴിച്ച ശേഷമാണു മന്ത്രി മടങ്ങിയത്.
ഫാ. ജോഷി മാത്യു, ഫാ. ജേക്കബ്ബ് കുരുവിള എന്നിവർ സന്നിഹിതരായിരുന്നു.
