
മുവാറ്റുപുഴ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസനം മുവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത ഡീക്കൻ അങ്കിത് (വർഗീസ്) സാബുവിനെ കശ്ശീശ സ്ഥാനത്തേക്ക് ഉയർത്തുന്നു. പുത്തൻകുരിശ് സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ വച്ച് ഏപ്രിൽ 26 ശനിയാഴ്ച പട്ടംകൊട ശുശ്രൂഷകൾ നടക്കും. രാവിലെ 6:45 ന് വിശുദ്ധ കുർബ്ബാന ആരംഭിക്കും.
മുടവൂർ പുളിമൂട്ടിൽ കുടുംബത്തിലെ വന്ദ്യ സാബു കശ്ശീശായുടെയും ബെസ്ക്യാമ ലിസി സാബുവിന്റെയും മകനാണ് ഡീക്കൻ അങ്കിത് സാബു. വെട്ടിക്കൽ മുളന്തുരുത്തി എം.എസ്.ഒ.റ്റി സെമിനാരിയിൽ നിന്നും ദൈവശാസ്ത്രത്തിൽ ബിരുദവും കോതമംഗലം എം. എ കോളേജിൽ നിന്ന് ബിരുദവും, കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. സാന്ദ്രയാണ് സഹധർമ്മിണി.
ശുശ്രൂഷകളുടെ തത്സമയ സംപ്രേഷണം യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസ് ഫേസ്ബുക്ക് പേജ്, യൂട്യൂബ് ചാനൽ എന്നിവയിലൂടെ കാണാവുന്നതാണ്.
