![](https://www.jscnews.in/wp-content/uploads/2024/11/img_0098-1.jpg)
പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര് ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 26-ാം ഓര്‍മ്മദിനമായ ഇന്ന് നവംബർ 25 തിങ്കളാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 6.30 ന് ആരംഭിച്ച വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയ്ക്ക് കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് മോര് തീമോത്തിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വവും, ഫാ. ഷൈജു ജോസ് ചെന്നിക്കര, ഫാ. എമില്‍ വര്‍ഗ്ഗീസ്, ഫാ. ഫെബിന് പൂത്താറ എന്നിവര്‍ സഹകാര്‍മികത്വവും വഹിച്ചു. സഭാ ഭാരവാഹികളും, ബഹു. വൈദീകരും, അനേകം വിശ്വാസികളും വി. കുര്‍ബ്ബാനയിലും കബറിങ്കല്‍ നടത്തപ്പെട്ട ധൂപ പ്രാര്‍ത്ഥനയിലും പങ്കെടുത്തു.
തുടര്‍ന്ന് 9.30 മണി മുതല്‍ പുത്തന്‍കുരിശ് സെന്റ് മേരീസ് കോണ്‍വെന്റിലെ ബഹു. സിസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടത്തപ്പെട്ടു. ഉച്ചയക്ക് 12.00 മണിയ്ക്ക് ഉച്ചനമസ്ക്കാരം നടന്നു.
വൈകീട്ട് 6.00 മണിയ്ക്ക് നടന്ന സന്ധ്യാപ്രാര്‍ത്ഥനയില്‍ അഭി. ഡോ. മാത്യൂസ് മോര് ഈവാനിയോസ്, അഭി. ഡോ. കുര്യാക്കോസ് മോര് തെയോഫിലോസ്, അഭി. യാക്കോബ് മോര് അന്തോണിയോസ്, അഭി. ഡോ. മാത്യൂസ് മോര് അന്തിമോസ് എന്നീ മെത്രാപ്പോലീത്താമാരും, വന്ദ്യ കോറെപ്പിസ്ക്കോപ്പാമാരും, ബഹു. വൈദീകരും, നിരവധി വിശ്വാസികളും സംബന്ധിച്ചു.
![](https://www.jscnews.in/wp-content/uploads/2024/11/img_0095-1-791x1024.jpg)
![](https://www.jscnews.in/wp-content/uploads/2024/11/317a6cce-500e-4548-bd94-82726ee722e4-1-1024x768.jpg)
![](https://www.jscnews.in/wp-content/uploads/2024/11/7e3bf57c-5491-4768-8875-1a1e4b131f47-1-1024x768.jpg)
![](https://www.jscnews.in/wp-content/uploads/2024/11/ff0cb17a-3737-4dba-8400-1bce11067f73-1-1024x768.jpg)