പരിശുദ്ധനായ മോർ യാക്കോബ് മ്ഫസ്ക്കോ സഹദാ (എ.ഡി 421 – നവംബർ 27)

പരിശുദ്ധനായ മോർ യാക്കോബ് മ്ഫസ്ക്കോ സഹദായുടെ 1603-ാമത് ഓർമ്മപ്പെരുന്നാൾ സുറിയാനി ഓർത്തഡോക്സ് സഭ നവംബർ 27 ന് ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു. പൗരസ്ത്യ ദേശത്തിലെ രക്തസാക്ഷിത്വത്തിന്റെ പ്രഭയായി, ബേത്ത് ഹൂസായിൽ (ലോപ്പോത്ത്) ജനിച്ച മോർ യാക്കോബ് മ്‌ഫസ്ക്കോ പേർഷ്യൻ സാമ്രാജ്യത്തിലെ ഉയർന്ന സൈനീക ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ അദ്ദേഹം യേശു ക്രിസ്തുവിനെ സ്വന്തം രക്ഷിതാവും ദൈവവുമായി സ്വീകരിച്ചതിനാൽ ചിത്രവധം ചെയ്യപ്പെട്ട് എ.ഡി 421- ൽ രക്തസാക്ഷിയായി.

പരിശുദ്ധനായ മോറാൻ മോർ ഇഗ്നാത്തിയോസ് യാക്കോബ് ദ്വിതീയൻ പാത്രിയർക്കീസ് ബാവ സഹദായുടെ തിരുശേഷിപ്പ് മോർ ദിവന്നാസിയോസ് ജോസഫ് (രണ്ടാമൻ) മെത്രാപ്പോലീത്തായ്ക്ക് എ.ഡി 1865-ൽ നൽകുകയും, അദ്ദേഹത്തിന്റെ മാതൃ ഭവനത്തിനരികെയുള്ള
മോർ പത്രോസ്, പൗലോസ് ശ്ശീഹന്മാരുടെ നാമത്തിൽ എ.ഡി 1900-ൽ സ്ഥാപിതമായ പെങ്ങാമുക്ക് യാക്കോബായ സുറിയാനി പഴയ പള്ളിയുടെ മുൻവശത്ത് നിർമിച്ച കുരിശുപള്ളിയിൽ പരിശുദ്ധനായ മോർ ഗ്രിഗോറിയോസ് ഗീവർഗ്ഗീസ് മെത്രാപ്പോലീത്തായുടെ സാന്നിധ്യത്തോടെ എ.ഡി 1868 ഡിസംബർ 10 ന് സ്ഥാപിച്ചു.

പരിശുദ്ധനായ മോർ യാക്കോബ് മ്ഫസ്ക്കോ സഹദായുടെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ മലങ്കരയിലെ ഏക ദൈവാലയമായ പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി പഴയ പള്ളിയിൽ നവംബർ 27 ന് പരിശുദ്ധന്റെ 1603-ാമത് ഓർമ്മപ്പെരുന്നാൾ ആചരിക്കുന്നു.

  • Related Posts

    മഞ്ഞിനിക്കര പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം; പ്രാർത്ഥനാ നിറവിൽ തീർത്ഥാടന വീഥികൾ

    ഓമല്ലൂർ ● സമാധാനത്തിന്റെ സന്ദേശവുമായി മലങ്കരയിലെത്തി മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനാധിപതിയായിരുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം. പെരുന്നാൾ ശുശ്രൂഷകൾക്ക് ആരംഭം കുറിച്ചുകൊണ്ട് മഞ്ഞിനിക്കര ദയറായിൽ നടന്ന…

    അഖില മലങ്കര ആരാധന ഗീത മത്സരം ‘ഇടയ സങ്കീർത്തനങ്ങൾ’ ഫെബ്രുവരി 16 ന്

    പെരുമ്പള്ളി ● ‘മലങ്കരയുടെ മണിനാദം’ പുണ്യശ്ലോകനായ പെരുമ്പള്ളി ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ ശ്രാദ്ധപ്പെരുന്നാൾ സിൽവർ ജൂബിലി സമാപനത്തോട് അനുബന്ധിച്ച് തിരുമേനി രചിച്ച ഗാനങ്ങളുടെ ശ്രുതി മധുരമായ ആലാപന മത്സരം ‘ഇടയ സങ്കീർത്തനങ്ങൾ’ അഖില മലങ്കര തലത്തിൽ ഫെബ്രുവരി 16 ഞായറാഴ്ച…