പെരുമാനി ● യാക്കോബായ സുറിയാനി സഭ അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലയിലെ സീനിയർ വൈദികൻ ഐക്കരക്കുടിയിൽ ഫാ. ജെ. പൗലോസ് കർത്താവിൽ നിദ്ര പ്രാപിച്ചു. പെരുമാനി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമാണ്.
സംസ്കാരം നാളെ (നവംബർ 28 വ്യാഴാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് ഭവനത്തിലെ ശുശ്രൂഷകളെ തുടർന്ന് പെരുമാനി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും.