കോതമംഗലം ● മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ അഖില മലങ്കര മർത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ അനുസ്മരണവും സെക്രട്ടറീസ് നേതൃത്വ പരിശീലന ക്യാമ്പും നവംബർ 30 ശനിയാഴ്ച കോതമംഗലം വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയ പള്ളിയിൽ നടക്കും.
അഭിവന്ദ്യ മെത്രാപ്പോലീത്തമാരും വൈദികരും അഖില മലങ്കര മർത്തമറിയം വനിതാ സമാജം പ്രവർത്തകരും പങ്കെടുക്കും. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ സമ്മേളനം തൽസമയ സംപ്രേഷണം ചെയ്യും.