![](https://www.jscnews.in/wp-content/uploads/2024/12/4b616540-d3be-4523-b5ec-d16d7dc64608-1.jpg)
പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 31-ാം ഓര്‍മ്മ ദിനമായ ഇന്ന് നവംബർ 30 ശനിയാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 6.30 ന് ആരംഭിച്ച വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയ്ക്ക് ഹോണവാർ മിഷന്റെ അഭിവന്ദ്യ മോര്‍ അന്തോണിയോസ് യാക്കോബ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു. അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത സന്നിഹിതനായിരുന്നു. സഭാ ഭാരവാഹികളും, ബഹു. വൈദീകരും, അനേകം വിശ്വാസികളും വി. കുര്‍ബ്ബാനയിലും കബറിങ്കല്‍ നടത്തപ്പെട്ട ധൂപ പ്രാര്‍ത്ഥനയിലും പങ്കെടുത്തു.
തുടര്‍ന്ന് 9.30 മണി മുതല്‍ ബഹു. സിസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ അനുസ്മരണ പ്രാര്‍ത്ഥന നടത്തപ്പെട്ടു. ഉച്ചയക്ക് 12 മണിയ്ക്ക് മദ്ധ്യാഹ്ന നമസ്‌ക്കാരം നടന്നു.
വൈകീട്ട് 6 മണിയ്ക്ക് നടന്ന സന്ധ്യാപ്രാര്‍ത്ഥനയില്‍ അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോര്‍ ഈവാനിയോസ് മാത്യൂസ്, മോര്‍ അന്തോണിയോസ് യാക്കോബ്, ഡോ. മോര്‍ അന്തിമോസ് മാത്യൂസ് എന്നിവർ നേതൃത്വം നൽകി. വന്ദ്യ കോറെപ്പിസ്‌ക്കോപ്പാമാരും, ബഹു. വൈദീകരും, നിരവധി വിശ്വാസികളും സംബന്ധിച്ചു.
ശ്രേഷ്ഠ ബാവായെ അനേക വർഷക്കാലം ചികിത്സിച്ച കോട്ടക്കൽ ആര്യ വൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം. വാര്യർ, വൈദ്യശാല ട്രസ്റ്റിയും അഡീഷണൽ ചീഫ് ഫിസിഷ്യനുമായ ഡോ. കെ. മുരളീധരൻ എന്നിവർ സന്ധ്യാപ്രാർത്ഥനയിൽ സംബന്ധിച്ച് അനുസ്മരണ പ്രഭാഷണം നടത്തി.
![](https://www.jscnews.in/wp-content/uploads/2024/11/7b2032fa-449d-4516-adfc-224a314bdfb8-1-1024x768.jpg)
![](https://www.jscnews.in/wp-content/uploads/2024/11/67ce728e-75f7-4f85-8d61-f6aa8cb53e98-1-1024x768.jpg)
![](https://www.jscnews.in/wp-content/uploads/2024/11/eadc7ab7-4795-43e1-afb1-bdf57f727478-1-1024x768.jpg)
![](https://www.jscnews.in/wp-content/uploads/2024/12/d9bbb2d7-f97c-4c95-9a76-596b9e289d99-1-1024x768.jpg)
![](https://www.jscnews.in/wp-content/uploads/2024/11/1bc63d1d-ece0-4c0b-845f-8188d3f97969-1-1024x768.jpg)
![](https://www.jscnews.in/wp-content/uploads/2024/11/fe967d2d-1ca2-4534-9a1d-588b73f8e9a5-1-1024x768.jpg)
![](https://www.jscnews.in/wp-content/uploads/2024/12/45f3a097-9889-4b49-820c-cf2bc16813bf-1-1024x768.jpg)