![](https://www.jscnews.in/wp-content/uploads/2024/12/73a5f4c3-7b60-4e7b-87ee-dade28d9150b-2-1.jpg)
പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 32-ാം ഓർമ്മ ദിനമായ ഡിസംബർ 1 ഞായറാഴ്ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 6.30 ന് പ്രഭാത പ്രാർത്ഥന, 7.30 ന് വി. മൂന്നിന്മേൽ കുർബ്ബാന തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന എന്നിവ നടക്കും.
വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വവും സഭയിലെ വന്ദ്യരായ റമ്പാച്ചന്മാർ സഹ കാർമികത്വവും വഹിക്കും.
കബറിങ്കൽ ധൂപ പ്രാർത്ഥനയ്ക്കു ശേഷം സഭയിലെ എല്ലാ വന്ദ്യ ദയറാ പട്ടക്കാരുടെയും ബഹു. സിസ്റ്റേഴ്സിന്റെയും നേതൃത്വത്തിൽ പകൽ ധ്യാനവും, ശ്രേഷ്‌ഠ ബാവാ അനുസ്‌മരണവും പ്രാർത്ഥനയും ഉണ്ടാകും. ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്ക്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും. വൈകിട്ട് 4 മണിക്ക് അഖില മലങ്കര യൂത്ത് അസ്സോസിയേഷന്റെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടക്കും.
![](https://www.jscnews.in/wp-content/uploads/2024/12/73a5f4c3-7b60-4e7b-87ee-dade28d9150b-1-1024x576.jpg)