സിറിയയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക; ഭാരതത്തിന്റെ സൗഹാർദ്ദത ലോകത്തിന് മാതൃക: പരി. പാത്രിയർക്കീസ് ബാവ

നെടുമ്പാശേരി ● ഭാരതത്തിന്റെ പാരമ്പര്യവും സൗഹാർദ്ദതയും ലോകത്തിന് തന്നെ മാതൃകയാണെന്നും പ്രത്യേകിച്ച് കേരള സമുഹത്തിന്റെ സ്നേഹവും സൗഹൃദവും സഹിഷ്‌ണതയും സമാധാന മനസ്‌ഥിതിയും മഹത്തരമാണെന്നും ആകമാന സുറിയാനി ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ പറഞ്ഞു. കൊച്ചി അന്താരാഷ്ട വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബാവ. കേരള സന്ദർശനം പൂർത്തിയാക്കി തിരിച്ച് പോകുവാൻ വന്ന സമയത്താണ് പരി. ബാവ ഈ സന്ദേശം നൽകിയത്. ഭാരതത്തിന്റെ ശ്രേഷ്ഠമായ പാര്യമ്പര്യമാണ് ഇതിന് പിന്നിലുള്ളത്. തുറന്ന മനസ്സോടെ മറ്റുള്ളവരെ സ്വീകരിക്കാനുള്ള ഈ രാജ്യത്തെ ജനങ്ങളുടെ ഉത്സാഹം ലോകത്തിന് മാതൃകയാണ്. ഇത് എന്നും നില . നിൽക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു ഇന്ത്യക്കാർ വിവിധ മതസ്ഥരും പല ഭാഷകൾ സംസാരിക്കുന്നവരാണെങ്കിലും ഈ രാജ്യത്തിന്റെ പാരമ്പര്യവും സൗഹാർദ്ദതയും ലോകത്തിന് തന്നെ മാതൃകയാണ്.

ഇവിടത്തെ ജനങ്ങൾക്കു വേണ്ടിയും ഈ രാജ്യത്തിന്റെ ഐശ്വരത്തിന് വേണ്ടിയും പ്രത്യേകം പ്രാർത്ഥിക്കുന്നു. അഞ്ചാം തവണയും എനിക്ക് നൽകിയ സ്നേഹവും സൗഹാർദ്ദതയും വിസ്മരിക്കാനാവില്ല. ഏവർക്കും ക്രിസ്‌മസിന്റെയും പുതുവത്സരത്തിന്റെയും ആശംസകൾ നേരുന്നു.

സിറിയയിൽ ഉണ്ടായിട്ടുള്ള സംഭവ വികാസങ്ങൾ വേദനാജനകമാണ്. അവിടത്തെ സാഹചര്യങ്ങൾ കാരണമാണു ഇപ്പോൾ തിരിച്ചുപോകുന്നത്. വൈകാതെ സമാധാനം പുനഃസ്‌ഥാപിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. സങ്കീർണമായ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സിറിയയ്ക്കുവേണ്ടി നിങ്ങൾ ഏവരും പ്രാർഥിക്കണമെന്ന് ബാവ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്ക് ബാവ പ്രത്യേകം നന്ദി പറഞ്ഞു. വിമാനത്താവളത്തിൽ പരി. ബാവയെ യാത്രയാക്കുവാൻ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മാത്യൂസ് മോർ ഈവാനിയോസ്, കുര്യാക്കോസ് മോർ ദിയസ്കോറോസ്, ഡോ. കുര്യാക്കോസ് മോർ തേയോഫിലോസ്, ഗീവർഗീസ് മോർ അത്താനാസിയോസ്, മാത്യൂസ് മോർ അഫ്രേം, ഏലിയാസ് മോർ അത്താനാസിയോസ്, കുര്യാക്കോസ് മോർ ക്ലീമിസ്, ഐസക് മോർ ഒസ്താത്തിയോസ്, ഡോ. മാത്യുസ് മോർ അന്തിമോസ് എന്നീ മെത്രാപ്പോലിത്തമാരും വൈദീക ട്രസ്‌റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, വർഗീസ് അരീയ്ക്കൽ കോർപ്പിസ്കോപ്പ, സഭാ കമാൻഡർ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു തുടങ്ങിയവരും പരി. ബാവായെ യാത്രയാക്കുവാൻ എത്തിയിരുന്നു.

  • Related Posts

    മഞ്ഞിനിക്കര പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം; പ്രാർത്ഥനാ നിറവിൽ തീർത്ഥാടന വീഥികൾ

    ഓമല്ലൂർ ● സമാധാനത്തിന്റെ സന്ദേശവുമായി മലങ്കരയിലെത്തി മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനാധിപതിയായിരുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം. പെരുന്നാൾ ശുശ്രൂഷകൾക്ക് ആരംഭം കുറിച്ചുകൊണ്ട് മഞ്ഞിനിക്കര ദയറായിൽ നടന്ന…

    അഖില മലങ്കര ആരാധന ഗീത മത്സരം ‘ഇടയ സങ്കീർത്തനങ്ങൾ’ ഫെബ്രുവരി 16 ന്

    പെരുമ്പള്ളി ● ‘മലങ്കരയുടെ മണിനാദം’ പുണ്യശ്ലോകനായ പെരുമ്പള്ളി ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ ശ്രാദ്ധപ്പെരുന്നാൾ സിൽവർ ജൂബിലി സമാപനത്തോട് അനുബന്ധിച്ച് തിരുമേനി രചിച്ച ഗാനങ്ങളുടെ ശ്രുതി മധുരമായ ആലാപന മത്സരം ‘ഇടയ സങ്കീർത്തനങ്ങൾ’ അഖില മലങ്കര തലത്തിൽ ഫെബ്രുവരി 16 ഞായറാഴ്ച…