ഫാ. പൗലോസ് ചെട്ടിയാറയിൽ കർത്താവിൽ നിദ്ര പ്രാപിച്ചു

ചവറാംപാടം ● തൃശ്ശൂർ ഭദ്രാസനത്തിന്റെ മുൻ സെക്രട്ടറിയും മുതിർന്ന വൈദികനുമായ ഫാ. പൗലോസ് ചെട്ടിയാറയിൽ (85) കർത്താവിൽ നിദ്ര പ്രാപിച്ചു. പീച്ചി, മരോട്ടിച്ചാൽ, കണ്ണാറ, ചേലക്കര, തൃക്കണ്ണായി, കൈനൂർ, എരിക്കുംചിറ, തേനിടുക്ക്, ചവറാംപാടം എന്നീ പള്ളികളിൽ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹധർമ്മിണി: ഏലമ്മ.
മക്കൾ : മേഴ്‌സി, ഷാലി, ഷൈനി, റൂബി, എൽദോ, റോയ്. മരുമക്കൾ : എൽദോ, സണ്ണി, പരേതനായ ജോസ്, സജി, മൃദുല, ജിൻസി

സംസ്‌കാരം ഡിസംബർ 18 ബുധനാഴ്ച 3:30 ന്
ചവറാംപാടം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും.

  • Related Posts

    മഞ്ഞിനിക്കര പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം; പ്രാർത്ഥനാ നിറവിൽ തീർത്ഥാടന വീഥികൾ

    ഓമല്ലൂർ ● സമാധാനത്തിന്റെ സന്ദേശവുമായി മലങ്കരയിലെത്തി മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനാധിപതിയായിരുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം. പെരുന്നാൾ ശുശ്രൂഷകൾക്ക് ആരംഭം കുറിച്ചുകൊണ്ട് മഞ്ഞിനിക്കര ദയറായിൽ നടന്ന…

    അഖില മലങ്കര ആരാധന ഗീത മത്സരം ‘ഇടയ സങ്കീർത്തനങ്ങൾ’ ഫെബ്രുവരി 16 ന്

    പെരുമ്പള്ളി ● ‘മലങ്കരയുടെ മണിനാദം’ പുണ്യശ്ലോകനായ പെരുമ്പള്ളി ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ ശ്രാദ്ധപ്പെരുന്നാൾ സിൽവർ ജൂബിലി സമാപനത്തോട് അനുബന്ധിച്ച് തിരുമേനി രചിച്ച ഗാനങ്ങളുടെ ശ്രുതി മധുരമായ ആലാപന മത്സരം ‘ഇടയ സങ്കീർത്തനങ്ങൾ’ അഖില മലങ്കര തലത്തിൽ ഫെബ്രുവരി 16 ഞായറാഴ്ച…