പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ കാതോലിക്കേറ്റ് ഓഫീസ് സെക്രട്ടറിയായി ഫാ. മാത്യൂസ് ചാലപ്പുറത്തിനെ മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ മോര് ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത നിയമിച്ചു. പിറവം ബസ്സേലിയോസ് പൗലോസ് കാതോലിക്കോസ് കോളേജിലെ മുൻ സൂപ്രണ്ടായി ഫാ. മാത്യൂസ് ചാലപ്പുറം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സഭാ അല്മായ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോർജ് തുകലൻ, മലങ്കര മെത്രാപ്പോലീത്തയുടെ മാനേജർ ഫാ. ജോഷി മാത്യൂ ചിറ്റേത്ത്, ഫാ. ജോബി ജോൺ, ഫാ. ബെസ്സി ജോൺ, ഫാ.അജീഷ് മാത്യൂ, ഫാ.അജു ചാലപ്പുറം, ഫാ.ജെയിംസ് ചാലപ്പുറം, ചീഫ് അക്കൗണ്ടന്റ് വർഗീസ് തുടങ്ങിയർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സഭാ ആസ്ഥാനത്തെ കാതോലിക്കേറ്റ് ഓഫീസുമായി ബന്ധപ്പെടേണ്ട നമ്പർ :
7306700600
ഇ-മെയിൽ:
jsccatholicateoffice@gmail.com