മലങ്കര യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായിരുന്ന പുണ്യശ്ലോകനായ ശാമുവേൽ മോർ പീലക്സിനോസ് മെത്രാപ്പോലീത്തയുടെ 40-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 17 ന് പരിശുദ്ധ സഭ കൊണ്ടാടുന്നു.
1975 ഡിസംബർ 26-ന് ശ്രേഷ്‌ഠ മോർ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവായിൽ നിന്ന് തുരുത്തിശേരിയിൽ വെച്ച് മെത്രാപ്പോലീത്തയായി അഭിഷിക്തനായി. ശ്രേഷ്‌ഠ ബാവാ ആദ്യമായി വാഴിച്ച മെത്രാപ്പോലീത്തയായതിനാൽ ബാവായുടെ നാമമായ “പീലക്സിനോസ്” എന്ന പേരു തന്നെ അദ്ദേഹത്തിന് നൽകി.
ഒരു ദശാബ്ദകാലം മഹാ പൗരോഹിത്യ സ്ഥാനത്തിരുന്ന് മലബാർ ഭദ്രാസനത്തിന്റെ പ്രതിസന്ധിയുടെ കാലഘട്ടങ്ങളിൽ സുധീര നേതൃത്വം നൽകി. മലബാർ ഭദ്രാസനത്തിന്റെ വളർച്ചക്ക് തുടക്കം കുറിക്കുകയും ശ്രേഷ്‌ഠമായ ഇടയത്വ ശുശ്രൂഷ അവിടെ നടത്തുകയും ചെയ്‌തു. MJSSA യുടെ പ്രസിഡന്റ് ആയി അഭിവന്ദ്യ പിതാവ് പ്രവർത്തിച്ചിട്ടുണ്ട്.
1985 ജനുവരി 17 ന് അഭിവന്ദ്യ പിതാവ് കാലം ചെയ്യുകയും തുടർന്ന് മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ കബറടക്കപ്പെടുകയും ചെയ്‌തു.