അഖില മലങ്കര ആരാധന ഗീത മത്സരം ‘ഇടയ സങ്കീർത്തനങ്ങൾ’ ഫെബ്രുവരി 16 ന്

പെരുമ്പള്ളി ● ‘മലങ്കരയുടെ മണിനാദം’ പുണ്യശ്ലോകനായ പെരുമ്പള്ളി ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ ശ്രാദ്ധപ്പെരുന്നാൾ സിൽവർ ജൂബിലി സമാപനത്തോട് അനുബന്ധിച്ച് തിരുമേനി രചിച്ച ഗാനങ്ങളുടെ ശ്രുതി മധുരമായ ആലാപന മത്സരം ‘ഇടയ സങ്കീർത്തനങ്ങൾ’ അഖില മലങ്കര തലത്തിൽ ഫെബ്രുവരി 16 ഞായറാഴ്ച രാവിലെ 11 മണിക്ക് പെരുമ്പള്ളി സെന്റ് ജോർജ്ജ് സിറിയൻ സിംഹാസന ബത് സബ്റൊ പള്ളിയിലെ മോർ ഇഗ്നാത്തിയോസ് സൺഡേ സ്കൂ‌ൾ അങ്കണത്തിൽ നടത്തപ്പെടും.

ഒന്നാം സ്ഥാനക്കാർക്ക് പെരുമ്പള്ളി മോർ ഇഗ്നാത്തിയോസ് സൺഡേസ്കൂൾ സമ്മാനിക്കുന്ന പുണ്യശ്ലോകനായ പെരുമ്പള്ളി തിരുമേനി അനുസ്മരണ എവർറോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാർക്കും ക്യാഷ് അവാർഡ് സമ്മാനിക്കും. “പരിശുദ്ധ യാക്കോബായ സുറിയാനി സഭയും പെരുമ്പള്ളി പള്ളിയും, പുണ്യശ്ലോകനായ പെരുമ്പള്ളി തിരുമേനിയും” എന്ന വിഷയത്തിൽ ചുരുങ്ങിയ വാക്കുകളിൽ ആമുഖപ്രസംഗവും തിരുമേനി രചിച്ച ആരാധന ഗാനങ്ങളുടെ ആലാപന മത്സരവുമാണ് നടത്തപ്പെടുന്നത്.

മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന സണ്ടേസ്ക്കൂൾ ഫെബ്രുവരി 8 ശനിയാഴ്ചയ്ക്കകം 9496278167 എന്ന വാട്സ്ആപ്പ് നമ്പറിൽ പെരുമ്പള്ളി തിരുമേനി രചിച്ച ശ്രുതിമധുര ഗാനങ്ങളിൽ ഏതെങ്കിലുമൊന്ന് 3 മിനിറ്റിൽ കവിയാതെ മൊബൈൽ ഫോണിൽ പകർത്തി (ഓഡിയോ/ വീഡിയോ) അയക്കണം. ഇതിൽ നിന്നും തിരഞ്ഞെടുക്കുന്ന ടീമിനെ ഫെബ്രുവരി 9 ഞായറാഴ്ച തന്നിരിക്കുന്ന വാട്‌സ്‌ആപ്പ് നമ്പറിൽ അറിയിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

തെരഞ്ഞെടുക്കപ്പെടുന്ന സൺഡേ സ്കൂൾ ടീം പാലിക്കേണ്ട നിബന്ധനകൾ:

  1. ആമുഖ പ്രസംഗം 2 മിനിറ്റിൽ കൂടാൻ പാടില്ല
  2. ഗാനാലാപനം 5 മിനിറ്റിൽ കൂടാൻ പാടില്ല
  3. ഒരു ടീമിന് അനുവദിക്കുന്ന ആകെ സമയം 10 മിനിറ്റാണ് ഓർഗൺ ഒഴികെ (ആവശ്യമെങ്കിൽ മാത്രം) മറ്റൊരു വാദ്യോപകരണങ്ങളും ഉപയോഗിക്കാൻ പാടുള്ളതല്ല.
  4. ഒരു ടീമിൽ ഏഴ് പേരിൽ കൂടുതൽ പങ്കെടുക്കുവാൻ പാടില്ല.
  5. പങ്കെടുക്കുന്ന ടീമിലെ അംഗങ്ങൾക്ക് പ്രായപരിധി 2025 ജനുവരി 31 ന് 17 വയസ്സിൽ കൂടുതൽ പാടില്ല.
  6. വിജയികളെ തിരഞ്ഞെടുക്കുന്നതിൽ പുണ്യശ്ലോകനായ പെരുമ്പള്ളി തിരുമേനി രചിച്ച ആരാധനാ ഗീതങ്ങൾ മാത്രമേ പരിഗണിക്കുകയുള്ളൂ.
  7. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന സണ്ടേസ്ക്കൂൾ അതാതു പള്ളികളിലെ വികാരിയുടെയും, സൺഡേസ്കൂൾ ഹെഡ്‌മാസ്റ്ററുടെയും സംയുക്ത സമ്മത പത്രം മത്സരത്തിന് മുമ്പ് സംഘാടക കമ്മിറ്റിയെ ഏൽപ്പിക്കേണ്ടതാണ്
  8. മത്സര വിജയികളെ തെരഞ്ഞെടുക്കുന്നതിൽ പ്രഗൽഭരായ വിധിനിർണയ കമ്മിറ്റിക്ക് അന്തിമ തീരുമാനം എടുക്കുവാനുള്ള പൂർണ അധികാരം ഉണ്ടായിരിക്കുന്നതാണ്.

പുണ്യശ്ലോകനായ പെരുമ്പള്ളി തിരുമേനിയുടെ 26-ാമത് ശ്രാദ്ധപ്പെരുന്നാൾ ദിവസമായ ഫെബ്രുവരി 22 ന് അഭിവന്ദ്യ മോർ ദിയസ്കോറോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത വിജയികൾക്ക് സമ്മാനദാനം നിർവ്വഹിക്കും. വികാരി ഫാ. ബാബു ഏലിയാസ് തെക്കുംപുറത്ത്, ട്രസ്റ്റി ഷിബു മത്തായി, സൺഡേ സ്കൂൾ ഹെഡ് മാസ്റ്റർ ബേബി ഐസക്, പ്രോഗ്രാം കോർഡിനേറ്റർ ബിജോയ് പി. ജോൺ എന്നിവർ നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9747233814, 9497188387, 9496278167

  • Related Posts

    മഞ്ഞിനിക്കര പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം; പ്രാർത്ഥനാ നിറവിൽ തീർത്ഥാടന വീഥികൾ

    ഓമല്ലൂർ ● സമാധാനത്തിന്റെ സന്ദേശവുമായി മലങ്കരയിലെത്തി മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനാധിപതിയായിരുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം. പെരുന്നാൾ ശുശ്രൂഷകൾക്ക് ആരംഭം കുറിച്ചുകൊണ്ട് മഞ്ഞിനിക്കര ദയറായിൽ നടന്ന…

    മണീട് പള്ളിപ്പെരുന്നാളിന് തുടക്കമായി

    മണീട് ● ‘രണ്ടാം മഞ്ഞിനിക്കര’ എന്നറിയപ്പെടുന്ന കണ്ടനാട് ഭദ്രാസനത്തിലെ മണീട് സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ പ്രധാനപ്പെരുന്നാൾ, പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാമത് ഓർമ്മപ്പെരുന്നാൾ ആരംഭിച്ചു. ഓർമ്മപ്പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് ഫെബ്രുവരി 2 ഞായർ നടന്ന…