
കൂത്താട്ടുകുളം ● കണ്ടനാട് ഭദ്രാസനത്തിലെ ഇടയാർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ 116-ാമത് വാർഷികപ്പെരുന്നാളിന് വികാരി ഫാ. ജിജിൻ ജോൺ പാപ്പനാൽ കൊടിയേറ്റി.
പെരുന്നാളിനോടനുബന്ധിച്ച് ഫെബ്രുവരി 12 ബുധനാഴ്ച വൈകീട്ട് 6.30-ന് സന്ധ്യാപ്രാർത്ഥന, 7.30-ന് പ്രസംഗം, ആശിർവാദം എന്നിവ നടന്നു. ഫെബ്രുവരി 13 വ്യാഴാഴ്ച രാവിലെ 7 ന് പ്രഭാത പ്രാർത്ഥന, 8 ന് വി. കുർബ്ബാന, 9.45-ന് പ്രദക്ഷിണം എന്നിവ ഉണ്ടായിരുന്നു.
വൈകീട്ട് 6.30-ന് നടന്ന സന്ധ്യാപ്രാർത്ഥനയ്ക്ക് കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത നേതൃത്വം നൽകും. 7.30-ന് പ്രസംഗം, 8-ന് പ്രദക്ഷിണം കല്പക ചാപ്പലിലേക്ക്, 9.30-ന് പ്രദക്ഷിണം പള്ളിയിൽ തിരിച്ചെത്തും. തുടർന്ന് ആശിർവ്വാദം നടക്കും.
ഫെബ്രുവരി 14 വെള്ളിയാഴ്ച രാവിലെ 7 ന് പ്രഭാത പ്രാർത്ഥന, 7.30-ന് വി. കുർബ്ബാന, വൈകീട്ട് 6.30-ന് സന്ധ്യാപ്രാർത്ഥന, 7.30 ന് പ്രസംഗം, 7.45-ന് പ്രദക്ഷിണം, എട്ടിന് കാട്ടൂപ്പാടം ചാപ്പൽ, 9.30-ന് കന്നുംകടുക്ക ചാപ്പൽ, 10.00-ന് ഉഴലക്കാട് ചാപ്പൽ എന്നിവിടങ്ങളിൽ ധൂപപ്രാർഥന, തുടർന്ന് 10.30-ന് പ്രദക്ഷിണം പള്ളിയിൽ തിരിച്ചെത്തും.
പ്രധാനപ്പെരുന്നാൾ ദിനമായ ഫെബ്രുവരി 15 ശനിയാഴ്ച രാവിലെ 7.45-ന് പ്രഭാത പ്രാർത്ഥന, 8.45-ന് മൈലാപ്പൂർ, ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വി. അഞ്ചിന്മേൽ കുർബ്ബാന, 10.30-ന് പ്രസംഗം, 11.30-ന് സ്ലീബ എഴുന്നള്ളിപ്പ്, 12.00-ന് പ്രദക്ഷിണം, ആശിർവാദം, നേർച്ചസദ്യ എന്നിവയോടെ പെരുന്നാൾ സമാപിക്കും.
പെരുന്നാൾ ചടങ്ങുകൾക്ക് വികാരി ഫാ. ജിജിൻ ജോൺ പാപ്പനാൽ, ട്രസ്റ്റിമാരായ സുനിൽ സഖറിയ മാങ്കുട്ടത്തിൽ, സജി ചെറിയാൻ പറമ്പക്കാട്ട്, പള്ളി ഭരണ സമിതി, ഭക്തസംഘടനാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും.
പെരുന്നാൾ ശുശ്രൂഷകൾ യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.
