യാക്കോബായ സഭാ ഭാരവാഹികള്‍ ബഹു. കേരള മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പുത്തന്‍കുരിശ് ● മലങ്കര മെത്രാപ്പോലീത്തായും, അഭി. മെത്രാപ്പോലീത്താമാരും, സഭാ ഭാരവാഹികളും ഇന്ന് തലസ്ഥാനത്ത് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനെ സന്ദര്‍ശിച്ച് സഭാ കാര്യങ്ങള്‍ ചര്‍ച്ച നടത്തി. ഒരു നൂറ്റാണ്ടിലേറെയായി തുടരുന്ന സഭാ തര്‍ക്കത്തിന് ശാശ്വത പരിഹാരവും, സത്യവിശ്വാസികള്‍ക്ക് അവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കുന്നതിനുതകുന്ന സാഹചര്യമുണ്ടാക്കുന്നതിന് ബഹു. ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും വേണ്ട നടപടികള്‍ഉണ്ടാകണമെന്ന് ബഹു. മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. പൂര്‍വ്വീകരായ ഞങ്ങളുടെ തലമുറകള്‍ പണിത പള്ളികളും സ്ഥാപനങ്ങളും കൈവശപ്പെടുത്തുവാനുള്ള മറുപക്ഷത്തിന്റെ പ്രവര്‍ത്തികള്‍ ജനാധിപത്യ വിരുദ്ധമാണ്.

ഇന്ന് നടന്ന ചര്‍ച്ചയില്‍ മലങ്കര മെത്രാപ്പോലീത്ത അഭി. ജോസഫ് മോര്‍ ഗ്രിഗോറിയോസ് തിരുമേനിയോടൊപ്പം, അഭി. യൂഹാനോന്‍ മോര്‍ മിലിത്തിയോസ്, അഭി. മാത്യൂസ് മോര്‍ അഫ്രേം, വൈദീക ട്രസ്റ്റി റവ. ഫാ റോയി ജോര്‍ജ്ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി തമ്പു ജോര്‍ജ്ജ് തുകലന്‍, സഭാ സെക്രട്ടറി ശ്രീ. ജേക്കബ് സി. മാത്യു എന്നിവരും പങ്കെടുത്തു.

ജെ.എസ്.സി ന്യൂസ്

പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ

Leave a Reply

Your email address will not be published. Required fields are marked *