പുത്തൻകുരിശ് ● യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസ്സോസിയേഷൻ (എം.ജെ.എസ്.എസ്.എ) കലോത്സവം ഒക്ടോബർ 12 ശനിയാഴ്ച പുത്തൻകുരിശിലെ എം.ജെ.എസ്.എസ്.എ ആസ്ഥാനത്ത് വച്ച് നടക്കും. 8 വേദികളിലായി നടക്കുന്ന മൽസരങ്ങൾ രാവിലെ 9 മണിയോടെ രജിസ്ട്രേഷനോടെ ആരംഭിക്കും. തുടർന്ന് വിവിധ വേദികളിൽ മൽസരം ആരംഭിക്കും.
ഉച്ചയ്ക്ക് 2.30 മണിക്ക് എം.ജെ.എസ്.എസ്.എ പ്രസിഡന്റ് അഭി. ഡോ മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷതയിൽ സമാപന സമ്മേളനം നടക്കും. മലങ്കര മെത്രാപ്പോലീത്ത അഭി. മോർ ഗ്രീഗോറിയോസ് ജോസഫ് മൊത്രാപ്പോലീത്ത ഉത്ഘാടനം നിർവ്വഹിക്കും. സഭ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, വൈദീക ട്രസ്റ്റി ഫാ. റോയി ജോർജ്ജ് കട്ടച്ചിറ, അൽമായ സെക്രട്ടറി ജേക്കബ് സി. മാത്യു തുടങ്ങിയ പ്രമുഖർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. തുടർന്ന് സമ്മാനദാനവും നടക്കും.
മൂവായിരത്തിലധികം കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന ചടങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അഭി. ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത, ജനറൽ സെക്രട്ടറി പി.വി ഏലിയാസ്, കൺവീനർ ടി.വി സജീഷ് തുടങ്ങിയവർ അറിയിച്ചു.
കലോത്സവം യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.