
ബാംഗ്ലൂർ ● ഐ.ഐ.എം അമൃതസറിൽ നിന്നും ഐ.ഐ.ടി റോപ്പാറിൽ നിന്നും ഒന്നാം റാങ്ക് നേട്ടത്തിലൂടെ സ്വർണ്ണ മെഡൽ കരസ്ഥമാക്കി ജോർജി എസ്. പുലയത്ത് അഭിമാനമായി. ഐ.ഐ.ടി റോപ്പാർ, ഐ.ഐ.എം അമൃതസർ എന്നീ സർവ്വകലാശാലയിൽ സംയുക്തമായി നടന്ന മാസ്റ്റർ ഓഫ് സയൻസ് ഇൻ ഡേറ്റാ സയൻസ് ആൻഡ് മാനേജ്മെൻ്റ് കോഴ്സിലാണ് ജോർജി സുവർണ്ണ നേട്ടം കൈവരിച്ചത്.
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രാസനത്തിലെ കരിങ്ങാച്ചിറ സെൻ്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രൽ ഇടവകാംഗവും ബാംഗ്ലൂർ ഭദ്രാസനത്തിലെ ഹൊസാ റോഡ് സെൻ്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. ഷിബു ജോർജ്ജ് പുലയത്തിൻ്റെ മകനുമാണ്.
ഐ.ഐ.എം അമൃതസറിൽ നടന്ന ചടങ്ങിൽ ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. രഞ്ജിത് രഥ് സ്വർണ്ണ മെഡൽ നൽകി ആദരിച്ചു. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ സയൻസ്-മാത്തമാറ്റിക്സ്-സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദം കരസ്ഥമാക്കിയ ശേഷമാണ് ഐ.ഐ.ടി, ഐ.ഐ.എമ്മിൽ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്.
മാതാവ്: ബസ്ക്യാമ നീതു വർഗീസ് (നേഴ്സിംഗ് ഓഫീസർ – NIMHANS, ബാംഗ്ലൂർ). സഹോദരൻ: ബാംഗ്ലൂർ യു.ടി.സി ഒന്നാം വർഷ വൈദിക വിദ്യാർഥിയായ ഡീക്കൻ ഗ്രിഗറി എസ്. പുലയത്ത്.



