
മുളന്തുരുത്തി ● പെരുമ്പള്ളി സെൻ്റ് ജോർജ് സിറിയൻ സിംഹാസന ബത് സബ്റൊ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ആരംഭിച്ചു.
പ്രധാന ദിവസമായ ഏപ്രിൽ 23 ബുധൻ രാവിലെ 7 ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണം നൽകും. 7:30 ന് പ്രഭാത പ്രാർത്ഥന, 8:30 ന് ശ്രേഷ്ഠ കാതോലിക്ക ബാവായുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാന എന്നിവ നടക്കും.
തുടർന്ന് അപ്പവും ഇറച്ചിയും നേർച്ച, പ്രദക്ഷിണം, ആശീർവ്വാദം, നേർച്ചസദ്യ, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും. വികാരി ഫാ. ബാബു ഏലിയാസ് തെക്കുംപുറത്ത് നേതൃത്വം നൽകും.
