![](https://www.jscnews.in/wp-content/uploads/2024/10/7f2cc217-f679-43c9-ada3-f4d3b43a6dea-2-1.jpg)
തിരുമാറാടി ● മണ്ണത്തൂർ മൊർത്ത്ശ്‌മൂനി യാക്കോബായ സുറിയാനി ചാപ്പലിൽ മൊർത്ത്ശ്‌മുനിയമ്മയുടേയും, എഴ് മക്കളുടേയും, അവരുടെ ഗുരു എലിയാസറിന്റെയും ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 14, 15 (തിങ്കൾ, ചൊവ്വ) തീയതികളിൽ ആചരിക്കും.
മൊർത്ത്ശ്‌മൂനി അമ്മയുടെ തീർത്ഥാടന കേന്ദ്രമായി ഉയരുന്ന ഈ ചാപ്പലിൽ എല്ലാ ചൊവ്വാഴ്ചയും നടക്കുന്ന പ്രാർത്ഥനയിൽ സംബന്ധിക്കുവാൻ ദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ധാരാളം വിശ്വാസികളാണ് വന്നു കൊണ്ടിരിക്കുന്നത്.
ഒക്ടോബർ 8 ചൊവ്വാഴ്ച നടന്ന സന്ധ്യാ നമസ്കാരത്തിന് ശേഷം പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് കൊടിയേറ്റ് കർമ്മം നടത്തി. പെരുന്നാൾ ദിനമായ ഒക്ടോബർ 14 തിങ്കളാഴ്ച രാവിലെ 7:15 ന് പ്രഭാത നമസ്കാരം, 8 മണിക്ക് വിശുദ്ധ കുർബ്ബാന എന്നിവ നടക്കും. വൈകിട്ട് 6:30 ന് തിരി തെളിയിക്കൽ, തുടർന്ന് പെരുന്നാൾ സന്ധ്യാനമസ്കാരം, പ്രദക്ഷിണം (ആത്താനിക്കൽ കവല വരെ), സൂത്താറ പ്രാർത്ഥന, മദ്ധ്യസ്ഥപ്രാർത്ഥന, ഫാ. തമ്പി മാറാടി നയിക്കുന്ന വചന ശുശ്രൂഷ, ആശീർവാദം, അത്താഴസദ്യ എന്നിവ ഉണ്ടായിരിക്കും.
പെരുന്നാളിന്റെ പ്രധാന ദിനമായ ഒക്ടോബർ 15 ചൊവ്വാഴ്ച രാവിലെ 7:30 ന് പ്രഭാത പ്രാർത്ഥന, 8:30 ന് ഫാ. ജോർജ്ജ് ചേന്നോത്തിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന എന്നിവ നടത്തപ്പെടും. തുടർന്ന് നടക്കുന്ന ആശീർവാദം, ലേലം, ഉച്ചഭക്ഷണം, കൊടിയിറക്കം എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.
വികാരി ഫാ. കാക്കൂർ തോമസ്, ട്രസ്റ്റി വി.വി. ജോസഫ് വള്ളിപ്ലാവിൽ, സെക്രട്ടറി ജോസ് നടുക്കുളങ്ങര, തുടങ്ങിയവർ പെരുന്നാൾ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും.
പെരുന്നാൾ ശുശ്രൂഷകൾ യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും
![](https://www.jscnews.in/wp-content/uploads/2024/10/7f2cc217-f679-43c9-ada3-f4d3b43a6dea-1-1024x576.jpg)