കർത്താവ് ഉപയോഗിച്ച തൂലിക – മലങ്കരയുടെ എഴുത്തച്ഛൻ വന്ദ്യ കോറൂസോ ദശ്റോറൊ ഡോ. കണിയാംപറമ്പിൽ കുര്യൻ ആർച്ച് കോർ എപ്പിസ്കോപ്പ

കർത്താവ് ഉപയോഗിച്ച തൂലിക – മലങ്കരയുടെ എഴുത്തച്ഛൻ ഭാഗ്യസ്മരണാർഹനായ വന്ദ്യ കോറൂസോ ദശ്റോറൊ ഡോ. കണിയാംപറമ്പിൽ കുര്യൻ ആർച്ച് കോർ എപ്പിസ്കോപ്പ ഓർമ്മയായിട്ട് 2024 ഒക്ടോബർ 19 ന് ഒമ്പത് വർഷങ്ങൾ പിന്നീടുന്നു.

വന്ദ്യ ശ്രേഷ്ഠാചാര്യന്റെ മരിക്കാത്ത ഓർമ്മകളിലൂടെ ഇന്നും പരിശുദ്ധ സഭ. മലങ്കരയുടെ മഹാനായ ആചാര്യൻ, ആകമാന സുറിയാനി ഓർത്തഡോക്സ് സഭയിലെ ഏക ആർച്ച് കോർ എപ്പിസ്കോപ്പ, യാക്കോബായ സുറിയാനി സഭ മുൻ വൈദിക ട്രസ്റ്റി, മലങ്കര മല്പാൻ, ലോകത്തിലെ തന്നെ അപൂർവ്വം സുറിയാനി പണ്ഡിതരിൽ പ്രമുഖൻ, സുറിയാനിയിൽ നിന്ന് വിശുദ്ധ ഗ്രന്ഥമായ പ്ശീത്താ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ശ്രേഷ്ഠൻ, നൂറിലധികം ഗ്രന്ഥങ്ങളുടെ കർത്താവ്, ചരിത്രകാരൻ, വേദപണ്ഡിതൻ, കവി ശ്രേഷ്ഠൻ തുടങ്ങി വിശേഷണങ്ങൾക്കും അപ്പുറമാണ് വന്ദ്യ ശ്രേഷ്ഠാചാര്യന്റെ സ്ഥാനം.

പുരാതനമായ സുറിയാനി “പെശീത്താ” ഗ്രന്ഥത്തിൽ നിന്ന് വിശുദ്ധ വേദപുസ്‌തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്‌ത്‌ “വിശുദ്ധ ഗ്രന്ഥം” പരിശുദ്ധ സഭയ്ക്ക് സമ്മാനിച്ചത് പുണ്യ പിതാവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശ്രേഷ്‌ഠതയാണ്.

പരിശുദ്ധ സഭയുടെ അഭിമാനമായ വന്ദ്യ കണിയാംപറമ്പിൽ അച്ചന്റെ ഓർമ്മകൾക്കു മുമ്പിൽ യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിന്റെ പ്രാർത്ഥനകളോടെ സ്മരണാഞ്ജലികൾ.

  • Related Posts

    പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി മലങ്കരയിൽ എത്തിച്ചേർന്നു; ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥന നടത്തി

    പുത്തൻകുരിശ് ● മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിന് മുഖ്യ കാർമികത്വം വഹിക്കുവാൻ പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി അഭിവന്ദ്യ മോർ സേവേറിയോസ് റോജർ അക്രാസ് മെത്രാപ്പോലീത്ത മലങ്കരയിൽ എത്തിച്ചേർന്നു.…

    മഞ്ഞിനിക്കര പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം; പ്രാർത്ഥനാ നിറവിൽ തീർത്ഥാടന വീഥികൾ

    ഓമല്ലൂർ ● സമാധാനത്തിന്റെ സന്ദേശവുമായി മലങ്കരയിലെത്തി മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനാധിപതിയായിരുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം. പെരുന്നാൾ ശുശ്രൂഷകൾക്ക് ആരംഭം കുറിച്ചുകൊണ്ട് മഞ്ഞിനിക്കര ദയറായിൽ നടന്ന…